ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ(Suicide) ചെയ്തു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ്(Police) അറസ്റ്റ്(Arrest) ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ഭര്യയുടെ ക്വട്ടേഷന്‍.
തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭൂവനേശ്വരി(21)യാണ് ഭര്‍ത്താവ് ഗൗതത്തിനെ(24) കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. നവംബര്‍ പത്തിനായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. കേബിള്‍ ടിവി ജീവനക്കാരനാണ് ഗൗതം.
പൊലീസില്‍ ചേരാന്‍ ഭൂവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ജോലിയ്ക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി.
(
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Also Read-Murder | നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍Life term Jail | അശ്ലീലസംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്; അയൽവാസിക്ക് ജീവപര്യന്തം തടവ്അശ്ലീല സംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ വിധിച്ചത്. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൈനടി അടിച്ചിറയില്‍ പ്രദീപ് കുമാറിന് (46) ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി - 3 ജഡ്ജ് പി എന്‍ സീതയാണ് 302ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തത്തിന് പുറമെ 447-ാം വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം കഠിന തടവ് കൂടി അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
2004 മെയ് 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രദീപ് കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രദീപ് കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ തടസം പിടിക്കുന്നതിനിടെയാണ് വീണ്ടും വെട്ടേറ്റത്.
Also Read-Porn | അശ്ലീല വീഡിയോ വില്‍പ്പന; മൊബൈല്‍ കടയില്‍ നിന്ന് പിടിച്ചെടുത്തത് 65 വീഡിയോ ക്ലിപ്പുകള്‍; 3 പേർ അറസ്റ്റിൽവെട്ടേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. കൈനടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.