ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന ഇൻസ്പെക്ടർ പിടിയിൽ

Last Updated:

ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂൾ ഏജൻറുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് നൽകിയാണ് പണം പിരിച്ചത്

mvd_bribe
mvd_bribe
കാസർകോട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട്ട് മോട്ടോർ വാഹന ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ് പണവുമായി പിടിയിലായത്.
കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂൾ ഏജൻറുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് നൽകിയാണ് പണം പിരിച്ചത്. ഏജൻറുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ വിജിലൻസ് സംഘം 2,69,860 രൂപ പിടികൂടി.
എൺപത് പേർക്കാണ് ടെസ്റ്റിന് ടോക്കൺ നൽകിയിരുന്നത്. ആഴ്ചയിൽ നാലു ദിവസം ഇത്തരത്തിൽ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസൻസ് അപേക്ഷയടക്കം ഓൺലൈൻ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരും, ഏജൻറുമാരും ചേർന്നുള്ള ശക്തമായ മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം.
advertisement
മലദ്വാരത്തിൽ 42 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം;മലയാളി യുവാവ് മണിപ്പൂരിൽ പിടിയിൽ
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണക്കടത്തിന് ശ്രമിച്ച മലയാളി മണിപ്പൂരില്‍ അറസ്റ്റിലായി. 909.68 ഗ്രാം സ്വര്‍ണവുമായാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഷരീഫിനെ ഇംഫാല്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് പിടികൂടിയത്. 42 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണവുമായാണ് മുഹമ്മദ് ഷരീഫിനെ സിഐഎസ്‌എഫ് പിടികൂടിയത്.
ഇംഫാലിൽ നിന്ന് ന്യൂഡൽഹിയിലേക്കു പോകുന്ന വിമാനത്താവളത്തിൽ യാത്ര ചെയ്യാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നാണ് മുഹമ്മദ് ഷരീഫ് വിമാനത്താവളത്തിൽ എത്തിയത്. ശരീര പരിശോധനയ്ക്കിടെ അസ്വാഭാവികമായ പെരുമാറ്റമാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്.
advertisement
തുടർന്ന് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത് ഇതേത്തുടർന്നാണ് മുഹമ്മദ് ഷരീഫിനെ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോദനയിലാണ് മലദ്വാരത്തില്‍ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നാലു പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം വിവാഹിതരായ യുവതികൾ ഒളിച്ചോടി; മക്കളെ ഉപേക്ഷിച്ചു പോയതിന് കേസ്
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവാഹിതരായ രണ്ടു യുവതികള്‍ പിടിയിൽ. മക്കളെ ഉപേക്ഷിച്ച്‌ പോയതിന് വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ ആണ്‍സുഹൃത്തായ പൊഴിയൂര്‍ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മക്കളെ ഉപേക്ഷിച്ച്‌ പോയതിന് ബാലനീതി ആക്‌ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്ത് പറഞ്ഞു.
advertisement
മൂന്ന് ദിവസം മുന്‍പാണ് മൃദുലയും ദിവ്യയും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച്‌ ടിറ്റോയ്‌ക്കൊപ്പം നാടു വിട്ടത്. യുവതികളെ കാണാതായതോടെ ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ യുവാവിനൊപ്പം കണ്ടെത്തിയത്.
തിരുവനന്തപുരം നഗരത്തിലെ ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് ദിവ്യ. ഇവര്‍ക്ക് നാലുവയസുള്ള മകനും രണ്ടര വയസുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവര്‍ക്ക് മൂന്നരവയസുള്ള ആണ്‍കുട്ടിയുണ്ട്.
advertisement
വിഴിഞ്ഞം എസ് ഐ കെ എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ എസ് ഐ വിനോദ്, സി പി ഒമാരായ ശാഹില്‍, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന ഇൻസ്പെക്ടർ പിടിയിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement