വർഷങ്ങൾ നീണ്ട പീഡനം; ലൈംഗിക അതിക്രമം: ‌രക്ഷനേടാനായി കാമുകനെ കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി

Last Updated:

സ്വയം രക്ഷക്കല്ലെന്നും മനപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം.

ന്യൂയോർക്ക് : വർഷങ്ങൾ നീണ്ട പീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ കാമുകനെ വെടിവച്ച് കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. കാമുകനായ ക്രിസ്റ്റഫർ ഗ്രോവറിനെ കൊലപ്പെടുത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശി നിക്കോൾ അഡിമാൻഡോയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് മുപ്പതുകാരിയായ നിക്കോൾ.
2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.വർഷങ്ങൾ നീണ്ട പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്ക് ഒടുവിൽ സ്വയം രക്ഷ എന്ന നിലയ്ക്കാണ് കൊലനടത്തിയതെന്നാണ് യുവതിയുടെ വാദം. കൊലപാതകം നടന്ന ദിവസം തന്റെ വീട്ടിൽ ഒരു സംഭവം ഉണ്ടായി എന്ന അഡിമാൻഡോ തന്നെയാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അവിടെ സോഫയിൽ വെടിയേറ്റ നിലയിൽ ക്രിസ്റ്റഫറിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടയിൽ വെടിയേറ്റുവെന്നാണ് പൊലീസ് പറയുന്നത്.
Christopher Grover
advertisement
ക്രിസ്റ്റഫർ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ശിശുസംരക്ഷണ കേന്ദ്രത്തിലെ ആളുകൾ നിക്കോളിന്റെ അപ്പാർട്മെന്റ് സന്ദർശിച്ചിരുന്നു. അഡിമാൻഡോയുടെ മുഖത്ത് അടിയേറ്റ പാടുകൾ കണ്ട ആരോ കുട്ടികളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് വിളിച്ചു വരുത്തിയതായിരുന്നു ഇവരെ.
അതേസമയം സ്വയം രക്ഷക്കല്ലെന്നും മനപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം. കാര്യങ്ങൾ വളച്ചൊടിക്കാൻ അഡിമാൻഡോ അതീവ സമർഥയാണെന്നും ഇവർ വാദിച്ചു. സ്വയം പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ ഉറങ്ങിക്കിടന്ന ക്രിസ്റ്റഫറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം പീഡനം, ലൈംഗിക അതിക്രമം എന്നൊക്കെ കഥകൾ മെനയുകയായിരുന്നുവെന്നും ഇവർ കോടതിയെ അറിയിച്ചു.
advertisement
Nicole Addimando
എന്നാൽ യുവതി നേരിടേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു കൊണ്ടായിരുന്ന പ്രതിഭാഗം വാദങ്ങളെ എതിർത്തത്. ഗ്രോവര്‍ നിക്കോളിനെ ബലാത്സംഗം ചെയ്തുവെന്നും ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുവെന്നും പറയുന്നു. കൂടാതെ സ്പൂൺ ചൂടാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും വിവരിക്കുന്നു. വാദം മുഴുവന്‍ കേട്ട കോടതി അഡിമാൻഡോ കുറ്റക്കാരിയെന്ന് വിധിക്കുകയായിരുന്നു. ഇവരുടെ ശിക്ഷ അടുത്തമാസം പ്രഖ്യാപിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
വർഷങ്ങൾ നീണ്ട പീഡനം; ലൈംഗിക അതിക്രമം: ‌രക്ഷനേടാനായി കാമുകനെ കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement