മുസ്ലിം യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു
Last Updated:
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിയുന്നത്
ബാർപേട്ട: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മുസ്ലിം യുവാക്കളെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. മർദിച്ചതിന് പുറമെ ഇവരെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിച്ചെന്നും പാകിസ്ഥാൻ മൂർദ്ധാബാദ് വിളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. അസമിലെ ബാർപേട്ടയിലാണ് സംഭവം.
ഹിന്ദുസംഘടനാ പ്രവർത്തകരാണ് ആക്രമണത്തിമ്പിന്നിലെന്നാണ് ആരോപണം. ആക്രമിച്ച ജയ്ശ്രീറാം വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഹിന്ദു സംഘടനയ്ക്കും അതിന്റെ നേതാവിനുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആൾ ആസാം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂണിയൻ, നോർത്ത് ഈസ്റ്റ് മൈനോറിറ്റീസ് സ്റ്റുഡൻറ്സ് യൂണിയൻ എന്നിവയാണ് പരാതി നൽകിയത്.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിയുന്നത്.
advertisement
Location :
First Published :
June 21, 2019 6:51 PM IST


