സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു

Last Updated:

സംഘട്ടനരംഗം പൂർത്തിയാക്കി പിൻവാങ്ങുന്നതിനിടെ നടന്‍റെ ശരീരത്തിൽ തീ പിടിക്കുകയായിരുന്നു

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസ്സാരമായ പരുക്കുകളാണ് താരത്തിന്‍റേതെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. പരിക്കേറ്റ നടന് ഉടൻതന്നെ വൈദ്യസഹായം നൽകി.
നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗത്തിനിടയിൽ ആയിരുന്നു ടൊവിനോയ്ക്ക് പൊള്ളലേറ്റത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.
സംവിധായകൻ കട്ട് പറഞ്ഞെങ്കിലും സംഘട്ടനരംഗം പൂർത്തിയാക്കി പിൻവാങ്ങുന്നതിനിടെ നടന്‍റെ ശരീരത്തിൽ തീ പിടിക്കുകയായിരുന്നു. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്ന സിനിമയുടെ തിരക്കഥ നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍റേതാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement