എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ

തിരുവനന്തപുരം: മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുൺകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ എം സി റോഡിൽ വെമ്പായം കൊപ്പം നീന്തൽക്കുളത്തിന് സമീപം പറങ്കിമാവിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
കൊപ്പം സി എസ് ഐ പള്ളി പരിസരത്തുള്ള പറങ്കിമാവിൻ തോട്ടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ. നിലവിൽ മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസിലെ പ്യൂൺ തസ്തികയിൽ ജോലി നോക്കുകയായിരുന്നു.
മരിച്ച അരുൺകുമാറിന് ഇടത് കൈയ്ക്ക് സ്വാധീന കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ഇരുചക്ര വർക് ഷോപ്പിൽ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുൺ കുമാറെന്ന് പ്രദേശവാസികൾ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; രാജീവ് ചന്ദ്രശേഖർ
  • 2014-2024 കാലത്ത് മോദി സർക്കാർ കേരളത്തിന് 3.20 ലക്ഷം കോടി രൂപ കൈമാറിയെന്ന് രാജീവ് ചന്ദ്രശേഖർ

  • പിണറായി സർക്കാരിന്റെ പത്ത് വർഷം കേരളത്തെ നശിപ്പിച്ച കാലമായെന്നും വികസനത്തിൽ പിന്നാക്കം ആണെന്നും ആരോപണം

  • കേന്ദ്രം നൽകിയ 7 ലക്ഷം കോടി രൂപയിലും കേരളം തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടിയ സംസ്ഥാനമായെന്ന് വിമർശനം

View All
advertisement