യൂട്യൂബർ തൊപ്പിക്കെതിരെ കേസ് നിലവിലില്ലെന്ന് പൊലീസ്; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ മാസം 16-നാണ് തമ്മനത്തെ ഫ്ലാറ്റിൽ നിന്നും രാസലഹരിയുമായി തൊപ്പിയുടെ ഡ്രൈവറെ പിടികൂടിയത്
എറണാകുളം: യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. തൊപ്പിയുടെ ഡ്രൈവർ ജാബിർ രാസലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചത്. ഈ മാസം 16-നാണ് തമ്മനത്തെ ഫ്ലാറ്റിൽ നിന്നും രാസലഹരിയുമായി തൊപ്പിയുടെ ഡ്രൈവറെ പിടികൂടിയത്. ഇതിനെ ചുറ്റിപറ്റി കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും പൊലീസ് മുന്നോട്ട് വച്ചിരുന്നു. തുടർന്ന് കേസിൽ പ്രതിയാക്കിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിഹാദ് അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
സെലിബ്രിറ്റി ആയതിനാൽ തനിക്കെതിരേയും കേസ് എടുക്കാൻ സാധ്യതയുണ്ടെന്ന് ഭയന്ന് ഒളിവിൽ പോകുകയും പിന്നാലെ തൊപ്പി ജാമ്യ ഹർജി ഫയൽ ചെയ്യുകയുമായിരുന്നു. തുടർന്ന് വിഷയത്തിൽ ഡിസംബർ നാലിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പോലീസിന് നിർദേശം നൽകുകയായിരുന്നു. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്ന കേസിൽ തൊപ്പിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നായിരുന്നു കേസ് തീർപ്പാക്കിയത്.
Location :
Ernakulam,Kerala
First Published :
December 04, 2024 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യൂട്യൂബർ തൊപ്പിക്കെതിരെ കേസ് നിലവിലില്ലെന്ന് പൊലീസ്; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി