• HOME
  • »
  • NEWS
  • »
  • crime
  • »
  • NURSE FOUND DEAD AT SISTER S HUSBAND S HOUSE WAS MURDER RV TV

നഴ്സിനെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിലെ താത്കാലിക നേഴ്സായ ഹരികൃഷ്ണയെ സഹോദരീ ഭർത്താവിൻ്റെ വീട്ടിൽ ബന്ധുക്കൾ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

അറസ്റ്റിലായ രതീഷ്, കൊല്ലപ്പെട്ട ഹരികൃഷ്ണ

അറസ്റ്റിലായ രതീഷ്, കൊല്ലപ്പെട്ട ഹരികൃഷ്ണ

  • Share this:
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിൽ സഹോദരീ ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 24 കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഹരികൃഷ്ണയെ ഭർതൃസഹോദരൻ രതീഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.  മരണ ശേഷം കാണാതായ രതീഷിനെ ഇന്നലെ വൈകിട്ടോടെ പൊലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിലെ താത്കാലിക നേഴ്സായ ഹരികൃഷ്ണയെ സഹോദരീ ഭർത്താവിൻ്റെ വീട്ടിൽ ബന്ധുക്കൾ മരിച്ച നിലയിൽ കണ്ടെത്തിയത്‌. ജോലിക്ക് ശേഷം രാത്രി വൈകിയും ഹരികൃഷ്ണ വീട്ടിലെത്താതായതോടെ പതിവായി വീട്ടിലെത്തിക്കാറുള്ള സഹോദരീ ഭർത്താവ് രതീഷിനെ വീട്ടുകാർ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രതീഷിനെ  ചേർത്തലയിൽ തന്നെയുള്ള ബന്ധുവീട്ടിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് രതീഷ് പൊലീസിനൊട് സമ്മതിച്ചു. ജോലി കഴിഞ്ഞ് രതീഷും ഹരികൃഷ്ണയും വീട്ടിലേക്ക് എത്തി. തർക്കത്തിനിടെ ഹരികൃഷ്ണ ഓടി പോകാൻ ശ്രമിച്ചു. തുടർന്ന് രതീഷ് യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. ബോധരഹിതയായി  വീണ ഹരികൃഷ്ണയെ പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിൽ കൊണ്ടുവരികയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു. അബദ്ധം പറ്റിയതാണെന്നും മരിച്ചതെങ്ങനെയെന്ന് അറിയില്ലെന്നുമായിരുന്നു ആദ്യം രതീഷ് വ്യക്തമാക്കിയിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

Also Read- കൊച്ചിയിലെ സ്ത്രീധന പീഡനം: ഭർത്താവിന്റെ മർദ്ദനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു

ഹരികൃഷ്ണയെ അന്വേഷിച്ചു രതീഷിനെ വിളിച്ചപ്പോൾ ലഭിച്ച മറുപടിയിൽ സംശയം തോന്നിയതിനാലാണ് ബന്ധുക്കൾ രതീഷിൻ്റെ വീട്ടിൽ തിരച്ചിൽ നടത്തിയത്. സെക്കൻഡ് ഷിഫ്റ്റ് കഴിഞ്ഞ് മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങിയ ഹരികൃഷ്ണയെ 9 മണിയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ബസിലാണെന്നും ചേർത്തല എത്താറായെന്നുമാണ് അറിയിച്ചത്. പക്ഷെ അര മണിക്കൂർ കഴിഞ്ഞ് വിളിച്ചപ്പോൾ ഫോണെടുത്തില്ല.
തുടർന്ന് വീട്ടുകാർ രതീഷിൻ്റെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് ഹരികൃഷ്ണ വൈകി എത്തുമ്പോൾ തങ്കിക്കവലയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ളത് രതീഷ് ആണ്. ശനിയാഴ്ച ലോക് ഡൗൺ കാരണം യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ഹരികൃഷ്ണ വീട്ടിലേക്ക് വരുന്നില്ലെന്നും കൂട്ടുകാരിയുടെ അടുത്തേക്ക് പോയെന്നും രതീഷ് പറഞ്ഞു .കൂട്ടുകാരിയെ വിളിച്ചപ്പോൾ ഹരികൃഷ്ണ അവിടെയില്ലെന്ന് അറിഞ്ഞു. വീണ്ടും രതീഷിനെ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. തുടർന്ന് രതീഷിൻ്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും അവിടെ ആരുമുള്ളതായി തോന്നിയില്ല. രതീഷിൻ്റെ സ്കൂകൂട്ടറും അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഹരികൃഷ്ണയുടെ മൃതദേഹം കണ്ടത്.

ഹരികൃഷ്ണയെ വീട്ടിൽ എത്തിക്കുന്നതിന് മുമ്പ് രതീഷ് തൻ്റെ രണ്ട് കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ ആക്കിയിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. സംഭവ ദിവസം നീതുവിന് രാത്രി ഡ്യൂട്ടി ആയിരുന്നു. രാത്രി 9.30 ന് ശേഷം രതീഷിൻ്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30 ന് വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻ ഡോളം ആരോടോ സംസാരിച്ച ശേഷം ഫോൺ വീണ്ടും ഓഫായി. വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് രതീഷ് ചേർത്തലയിൽ തന്നെയുള്ള സുഹൃത്തിൻ്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ സുഹൃത്തിന് സംശയം തോന്നിയതിനാൽ അവിടെ നിന്നും പോയതായും പൊലിസിന് വിവരം ലഭിച്ചിരുന്നു. പട്ടണക്കാട് സി ഐ ആർ എസ് ബിനുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്.
Published by:Rajesh V
First published:
)}