ഉത്തർപ്രദേശ്: ജോലിക്ക് കയറിയ ആദ്യം ദിവസം തന്നെ ആശുപത്രിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ (Uttar Pradesh)ഉന്നാവോ (Unnao)ജില്ലയിലാണ് സംഭവം. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് യുവതി ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്.
ഉന്നാവോയിലെ ദുല്ലപൂർവ ഗ്രാമത്തിലുള്ള ന്യൂ ജീവൻ ആശുപത്രയിൽ ശനിയാഴ്ച്ചയാണ് സംഭവം. തികാന ഗ്രാമത്തിൽ നിന്നുള്ള പത്തൊമ്പതുകാരിയാണ് മരിച്ചത്. വെള്ളിയാഴ്ച്ച ജോലിക്ക് എത്തിയ യുവതിയെ അടുത്ത ദിവസം മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.
ആശുപത്രി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയുടെ പിൻവശത്തെ ഭിത്തിയിൽ നിന്ന് പുറത്തേക്ക് ചാടിയ ഇരുമ്പ് കമ്പിയിൽ തൂങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം. കഴുത്തിൽ കുരുക്ക് ഉണ്ടായിരുന്നതായും മുഖത്തു നിന്ന് മാസ്ക് നീക്കം ചെയ്യാത്ത നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. കയ്യിൽ തൂവാല പോലൊരു തുണി ഉണ്ടായിരുന്നു. ഇത് നെഞ്ചിനും മതിലിനുമിടയിൽ അമർന്ന നിലയിലാണ്.
Also Read-
വളാഞ്ചേരിയില്‍ 163 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍
ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. വെള്ളിയാഴ്ച്ച രാത്രി ആശുപത്രിയിൽ യുവതി ഉറങ്ങാൻ കിടന്നതായി ജീവനക്കാർ പൊലീസിനെ അറിയിച്ചു. അടുത്ത ദിവസം രാവിലെയാണ് ആശുപത്രിയുടെ പിൻവശത്തു നിന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നതാണെന്ന് പരാതിയുമായി യുവതിയുടെ മാതാവ് രംഗത്തെത്തി. യുവതിയെ കൊന്ന് ആശുപത്രിയുടെ പുറത്ത് കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മാതാവ് നൽകിയ പരാതിയിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 25 നാണ് ന്യൂ ജീവൻ ആശുപത്രി എംഎൽഎ ആയ ശ്രീകാന്ത് കട്ടിയാർ ഉദ്ഘാടനം ചെയ്തത്.
സംഭവത്തിൽ പ്രതിഷേധവുമായി പശ്ചിമബംഗാളിലെ വനിതാ ശിശുക്ഷേമ മന്ത്രി ഡോ. ശശിപഞ്ജ രംഗത്തെത്തി. ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുകയാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.