കടയിൽ അതിക്രമിച്ചുകയറി വൃദ്ധയുടെ മാല പിടിച്ചുപറിച്ചു കടന്നു; മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Last Updated:

ഹെൽമറ്റ് ധരിച്ചെത്തി മൂന്നേമുക്കാല്‍ പവന്‍ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു‌

തിരുവനന്തപുരം: കടയില്‍ അതിക്രമിച്ച് കയറി വയോധികയുടെ കഴുത്തില്‍ കിടന്ന മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണമാല പിടിച്ചുപറിച്ചു കടന്ന് കളഞ്ഞ മോഷ്ടാവിനെ സിറ്റി ഷാഡോ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. മുട്ടത്തറ അമ്പലത്തറ വാര്‍ഡില്‍ കല്ലാട്ട്മുക്ക് നിന്നും മുട്ടത്തറ പുത്തന്‍ പള്ളി പുതുക്കാട് ദേവീ ക്ഷേത്രത്തിന് എതിര്‍വശത്ത് വാടകയ്ക്ക് താമസം സെയ്ദാലി (40)യെയാണ് ഷാഡോ പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കിയത്. മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് പോങ്ങുംമൂട് പമ്പ് ഹൗസിന് സമീപമുള്ള കുലക്കടയില്‍ വെച്ചാണ് സംഭവം. പ്രശാന്ത് നഗര്‍ മൂലയില്‍ക്കോണം സ്വദേശി രാജമ്മയുടെ കഴുത്തില്‍ കിടന്ന മാലയാണ് ഇയാള്‍ പിടിച്ചുപറിച്ചത്. കടയിലും പരിസരത്തും ആര്‍ക്കാര്‍ ഇല്ലാത്ത തക്കം നോക്കി ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ മാല പിടിച്ചുപറിക്കാനെത്തിയത് മകന്റെ കടയില്‍ ഇരുന്ന രാജമ്മയുടെ അടുത്ത് സാധനം വാങ്ങാനെന്ന വ്യാജേന അടുത്ത് ചെന്നാണ് ഇയാള്‍ മാല കവര്‍ന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് സംഘം നിമിഷങ്ങള്‍ക്കകം നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ ഇയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാകുകയായിരുന്നു. മുന്‍പ് വലിയതുറ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലായി സമാനമായ അഞ്ചോളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
advertisement
സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ഡിസിപി ആര്‍.ആദിത്യ, കണ്‍ട്രോള്‍ റൂം എസി ശിവസുതന്‍ പിള്ള, മെഡിക്കല്‍ കോളജ് എസ്.എച്ച്.ഓ കെ.എസ് അരുണ്‍, എസ്.ഐ ശ്രീകാന്ത്, ഷാഡോ എ.എസ്.ഐമാരായ യശോധരന്‍, അരുണ്‍കുമാര്‍, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടയിൽ അതിക്രമിച്ചുകയറി വൃദ്ധയുടെ മാല പിടിച്ചുപറിച്ചു കടന്നു; മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement