കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൽ ഷബീർ ആണ് പിടിയിലായത്.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.
Also read-‘മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതിൽ പരിഭവമില്ല; ക്ഷണം ലഭിച്ചവർ പോകട്ടെ’: ഗവർണർ
ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത് സൂപ്രണ്ട് കെ ബിന്ദു ഇൻസ്പെക്ടർമാരായ ജിനേഷ് , രാംലാൽ രാജീവ്, ശൈലേഷ് ഇന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.