വിശന്നപ്പോൾ കഴിച്ചത് വിഷക്കൂൺ; പോളണ്ടിലേക്ക് കുടിയേറിയ അഫ്ഗാൻ കുട്ടികൾ ഗുരുതരാവസ്ഥയിൽ

Last Updated:

കുട്ടികൾ വാർസോയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ കരൾ മാറ്റിവയ്ക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിഷ കൂൺ കഴിച്ചതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പോളണ്ടിലേക്ക് കുടിയേറിയ രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ. ഇതിനെ തുടർന്ന് പോളണ്ടിലെ ഒരു മേയർ കുട്ടികൾക്ക് വേണ്ടി അവയവദാതാക്കളുടെ അപേക്ഷ ക്ഷണിച്ചു.
"ആകസ്മികമായുണ്ടായ കൂൺ വിഷബാധയെക്കുറിച്ചുള്ള വാർത്ത ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്ന്" പോളിഷ് തലസ്ഥാനമായ വാർസോയ്ക്ക് സമീപത്തെ പോഡ്കോവ ലെസ്ന മേയർ ആർതർ തുസിൻസ്കി ആഗസ്റ്റ് 30ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കുട്ടികൾ വാർസോയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ കരൾ മാറ്റിവയ്ക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ന്യൂസ് പോർട്ടലായ OKO.press റിപ്പോർട്ട് അനുസരിച്ച് വിഷ ബാധയേറ്റ കുട്ടികളുടെ പിതാവ് ഒരു അക്കൗണ്ടന്റാണ്. ബ്രിട്ടീഷ് ആർമിയിൽ വർഷങ്ങളോളം ഇദ്ദേഹം ജോലി ചെയ്തിരുന്നു. ഈ മാസം അഫ്ഗാനിസ്ഥാനിലുടനീളം താലിബാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ബ്രിട്ടന്റെ അഭ്യർത്ഥനപ്രകാരം കുടുംബത്തെ പോളിഷ് സൈന്യം ഒഴിപ്പിക്കുകയായിരുന്നു.
advertisement
OKO.pressന്റെ റിപ്പോർട്ട് അനുസരിച്ച്, 12 അംഗ കുടുംബം ആഗസ്റ്റ് 23ന് വാർസോയിലെത്തി. താമസിക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പറിച്ചെടുത്ത കൂണാണ് ഇവർ കഴിച്ചത്. 6 ഉം 8 ഉം വയസ്സുള്ള രണ്ട് കുട്ടികൾക്കാണ് കൂണിൽ നിന്ന് മാരകമായി വിഷ ബാധയേറ്റത്. 17 വയസ്സുള്ള മറ്റൊരു സഹോദരിയ്ക്കും അസുഖം ബാധിച്ചിരുന്നെങ്കിലും സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടു.
ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാലല്ല കുട്ടികൾ സമീപപ്രദേശത്ത് നിന്ന് കൂൺ ശേഖരിച്ചതെന്ന് പോളണ്ടിൽ കുടിയേറ്റ കേന്ദ്രങ്ങൾ നടത്തുന്ന ഓഫീസ് ഫോർ ഫോറിനേഴ്സിന്റെ വക്താവ് ജാകൂബ് ഡഡ്‌സിയാക്ക് പറഞ്ഞു. കുടിയേറ്റക്കാർക്ക് "പാൽ ഉൽപന്നങ്ങൾ, മാംസം, പച്ചക്കറികൾ, പഴങ്ങൾ, പാനീയങ്ങൾ എന്നിവയുൾപ്പെടെ ആവശ്യമായ ഭക്ഷണങ്ങളെല്ലാം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
"ഈ നിർഭാഗ്യകരമായ അപകടവുമായി ബന്ധപ്പെട്ട്, വിദേശികൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാർ അഫ്ഗാൻ പൗരന്മാരെ ഇത്തരത്തിലുള്ള അജ്ഞാത ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബോധവൽക്കരിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ട് മൊത്തം അഞ്ച് പേർ വൈദ്യസഹായം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ആദ്യം ഇവർ കൂൺ കഴിച്ചതായി പറഞ്ഞിരുന്നില്ലെന്നും ഡഡ്‌സിയാക്ക് പറഞ്ഞു.
കാബൂളിൽ നിന്ന് 1300ൽ അധികം ആളുകളെയാണ് പോളണ്ട് രക്ഷപ്പെടുത്തിയത്. നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കുടിയേറ്റക്കാരിൽ ഭൂരിഭാഗവും പോളണ്ടിൽ തുടരും. എന്നാൽ പോളിഷ് സൈന്യം മൂന്നാം രാജ്യങ്ങൾക്കോ ​​അന്താരാഷ്ട്ര സംഘടനകൾക്കോ ​​വേണ്ടി ഒഴിപ്പിച്ച മറ്റുള്ളവർ മറ്റിടങ്ങളിലേയ്ക്ക് പോകും.
advertisement
താലിബാനുമായി കഴിഞ്ഞ ദിവസം ഇന്ത്യ ചർച്ച നടത്തിയിരുന്നു. ഖത്തർ സ്ഥാനപതി ദീപക് മിത്തലാണ് ദോഹയിലെ താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മൊഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. താലിബാന്റെ അപേക്ഷ പ്രകാരമായിരുന്നു ചർച്ചയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്ഗാനിസ്ഥാനിലെ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അവസരം നൽകരുതെന്ന് ചർച്ചയിൽ ദീപക് മിത്തൽ ഉന്നയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
വിശന്നപ്പോൾ കഴിച്ചത് വിഷക്കൂൺ; പോളണ്ടിലേക്ക് കുടിയേറിയ അഫ്ഗാൻ കുട്ടികൾ ഗുരുതരാവസ്ഥയിൽ
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement