പാലക്കാട് എസ്.ഡി.പി.ഐ (SDPI) പ്രാദേശിക നേതാവ് സുബൈർ വധക്കേസിൽ (Subair Murder) കണ്ടെത്തിയ രണ്ടാമത്തെ കാർ തന്റേ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് താനല്ലെന്ന് കൃപേഷ്. രണ്ട് വർഷമായി അലിയാർ എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അലിയാർ ആർക്കൊക്കെ കാർ നൽകിയെന്ന് അറിയില്ലെന്നും കൃപേഷ് പറഞ്ഞു. 'അലിയാർ കാർ തന്റെ പേരിൽ വാങ്ങി എന്നതിനപ്പുറം ഒന്നും അറിയില്ല. അലിയാർ സ്ഥിരമായി കാർ വാടകക്ക് കൊടുക്കുന്നയാൾ. ഇന്നലെ പൊലീസെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാർ വീട്ടിലുണ്ടെന്നാണ് അലിയാർ പറഞ്ഞത്'- കൃപേഷ് പറഞ്ഞു.
അതേസമയം, എലപ്പുള്ളി സ്വദേശിയായ രമേശ് ആണ് കാർ വാടകയ്ക്ക് എടുത്തതെന്ന് അലിയാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് കാർ വാടകയ്ക്കെടുത്തത്. അമ്പലത്തിൽ പോവാനാണെന്നാണ് പറഞ്ഞത്. ബിജെപി പ്രവർത്തകനാണ് രമേശെന്നും അലിയാർ പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ഇന്ന് കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലെത്തിയ സംഘം കൊലപാതകത്തിന് ശേഷം ഒരു കാര്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാറാണ് കൃപേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായത്.
അലിയാര്‍ കാറുകള്‍ വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കൃപേഷ് പറഞ്ഞു. 'പോലീസ് ഇന്നലെ തന്റെ വീട്ടില്‍ വന്നിരുന്നു. താനല്ല കാറ് കൈവശം വെച്ചിരിക്കുന്നതെന്നും അലിയാറുടെ പക്കലാണ് കാറുള്ളതെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ പോയി. കാര്‍ വാങ്ങിയതില്‍ തന്റെ കുറച്ച് പണമേയുള്ളൂ. ബാക്കിയെല്ലാം അലിയാറാണ് മുടക്കിയത്. വായ്പ അടക്കുന്നതും അദ്ദേഹമാണ്. സംഭവത്തിന് ശേഷം താന്‍ അലിയാറിനെ ബന്ധപ്പെട്ടിരുന്നു. വാടക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞില്ല' - കൃപേഷ് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.