Empuraan| എമ്പുരാന്റെ വ്യാജപതിപ്പ് വില്‍പ്പനയ്ക്ക് കണ്ണൂരില്‍ യുവതി പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു
കണ്ണൂര്‍ പാപ്പിനിശ്ശേരി ജനസേവനകേന്ദ്രത്തില്‍ നിന്ന് മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരിയെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.
എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. നേരത്തെ വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.
advertisement
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജ പതിപ്പ് ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഇപ്പോൾ വ്യാജ പതിപ്പുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Location :
Kannur,Kannur,Kerala
First Published :
April 01, 2025 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Empuraan| എമ്പുരാന്റെ വ്യാജപതിപ്പ് വില്‍പ്പനയ്ക്ക് കണ്ണൂരില്‍ യുവതി പിടിയിൽ