ടിക് ടോകിൽ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ പ്രതി പിടിയിൽ
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട വിദ്യാർഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്
കണ്ണൂർ: ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി പൊലീസ് പിടിയിലായി. കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമിൽലാൽ (26) ആണ് പോലീസിൻറെ വലയിലായത് .
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാൾ കഴിഞ്ഞ നാലുമാസമായി ഒളിവിലായിരുന്നു. ടിക് ടോകിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയാക്കിയത്.
ഇന്നു രാവിലെ പ്രതി വീട്ടിൽ എത്തും എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പോലീസ് തനിക്കായി വല വിരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പ്രമിൽലാൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ കൂത്തുപറമ്പ് സി ഐ ആസാദ് എംപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവിദഗ്ധമായി കുടുക്കി.
Also read: ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചു; KSU സംസ്ഥാന നേതാക്കൾക്കെതിരെ പ്രവർത്തകയുടെ പരാതി
advertisement
കഴിഞ്ഞ നാലു മാസമായി ബാംഗ്ലൂർ, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളത്തു നിന്ന് ഇന്ന് രാവിലെ ബൈക്കിലാണ് വീട്ടിലേക്ക് എത്തിയത്. പ്രമിൽ മുൻപും പോക്സോ കേസിൽ റിമാൻഡിൽ ആയിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.
Location :
First Published :
March 03, 2020 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടിക് ടോകിൽ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പോക്സോ പ്രതി പിടിയിൽ


