കുഴഞ്ഞ് വീഴുന്നതായി അഭിനയിക്കും; തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രതികളിലൊരാളായ ശാന്തി കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നിറങ്ങിയത്.
കൊച്ചി: പൊതു ഇടങ്ങളില്‍ തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. ട്രിച്ചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വൃദ്ധയുടെ കഴുത്തില്‍ നിന്ന് രണ്ടു പവന്റെ മാലയും, ബസ് യാത്രികയായ മധ്യവയസ്‌ക്കയുടെ നാലരപ്പവന്റെ മാലയുമാണ് ഇവര്‍ മോഷ്ടിച്ചത്.
പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാള്‍ രോഗികളുടെയും മറ്റും തിരക്കുള്ള ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. അത് കണ്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബസിലും തിരക്ക് കൂട്ടിയാണ് മാല കവര്‍ന്നത്.
പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് മൂവരും പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികളിലൊരാളായ ശാന്തി കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നിറങ്ങിയത്.
Location :
First Published :
December 24, 2022 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഴഞ്ഞ് വീഴുന്നതായി അഭിനയിക്കും; തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍


