മലപ്പുറത്ത് വയോധികയുടെ കൊലപാതകം; അയൽവാസി പിടിയിൽ; കൊല മോഷണം ലക്ഷ്യം വച്ചെന്ന് പൊലീസ്

Last Updated:

കേസിൽ ഏറെ വൈകാതെ കുറ്റം ചെയ്തവർ പിടിയിലാകും എന്നും എസ് പി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ്  തവനൂർ കടകശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരു ഇയ്യാത്തുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഹമ്മദ് ഷാഫി
മുഹമ്മദ് ഷാഫി
മലപ്പുറം: കുറ്റിപ്പുറം നടുവട്ടം തിരുവാകുളത്തില്‍ കുഞ്ഞിപ്പാത്തുമ്മ കൊലക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം സ്വദേശിയും സ്ത്രീയുടെ അയൽവാസിയുമായ മുഹമ്മദ് ഷാഫിയെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടന്ന തവനൂർ കടകശ്ശേരി കൊലയുമായി പ്രതിക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു
വെള്ളിയാഴ്ച ആണ് കുഞ്ഞിപ്പത്തുമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിച്ചിരുന്ന  ഇവരെ അയൽവാസി കൂടിയായ മുഹമ്മദ് ഷാഫി ആണ് കൊന്നതെന്ന് പൊലീസ് കണ്ടെത്തി. പണം കവർച്ച ലക്ഷ്യമിട്ട് ആയിരുന്നു കൊലപാതകം. മദ്യപിച്ചാൽ വളരെ അക്രമകാരിയാകുന്ന  സ്വഭാവക്കാരനാണ് പ്രതി.  വ്യാഴാഴ്ച രാത്രി ആണ് കൃത്യം നടത്തിയത്. കുഞ്ഞിപ്പാത്തുമ്മയുടെ  കൈവശം ഒരുപാട് പണം ഉണ്ടെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു പ്രതി.
advertisement
ഇത് മോഷ്ടിക്കണമെന്ന ഉദ്ദേശം വെച്ചാണ് പ്രതി അവരുടെ വീട്ടിൽ എത്തിയത്. കനമുള്ള വടി ഉപയോഗിച്ച് കുഞ്ഞിപ്പാത്തുമ്മയെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. തുടർന്ന് അവരുടെ ബാഗിൽ നിന്നും പണം എടുത്തു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ മദ്യപിച്ചിരുന്ന ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരപ്രകാരം പൊലീസ് മുഹമ്മദ് ഷാഫിയെ സംശയം തോന്നി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
കുഞ്ഞിപ്പാത്തുമ്മയുടെ വീട് പരിശോധിച്ച പൊലീസ് പലയിടത്തും പണം എടുത്തു വെച്ചത് കണ്ടെടുത്തിരുന്നു. ഇവർക്ക് പലരും നൽകുന്ന പണമാണ് ഇത്തരത്തിൽ എടുത്ത് വച്ചിരുന്നത്. ഇതിൽ നിരോധിച്ച നോട്ടുകളും ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
advertisement
'കുഞ്ഞിപ്പാത്തുമ്മയുടെ വീടിന് 6 വീട് അപ്പുറത്ത് ആണ് പ്രതിയുടെ വീട്. കൊലയുടെ ലക്ഷ്യം മോഷണം തന്നെ ആയിരുന്നു. പ്രവാസി അയിരുന്ന ഷാഫി രണ്ടര മാസം മുമ്പാണ് നാട്ടിൽ എത്തിയത്. ഒറ്റക്ക് ആണ് കൃത്യം ചെയ്തത് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ മനസ്സിലാകുന്നത്' - എസ് പി സുജിത് ദാസ് എസ് ഐ പി എസ് പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസം തവനൂർ കടകശ്ശേരിയിലും സമാനരീതിയിൽ ഒരു കൊലപാതകം നടന്നിരുന്നു. തത്തോട്ടിൽ ഇയ്യാത്തുട്ടി ആണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും തമ്മിൽ ബന്ധമില്ലെന്ന് എസ്പി വ്യക്തമാക്കി. രണ്ട് സംഭവങ്ങളിലും കൊല്ലപ്പെട്ടവർ തമ്മിൽ ഏറെ സമാനതകൾ ഉണ്ട്. രണ്ടുപേരും ഒറ്റക്ക് താമസിക്കുന്ന ഒരേ പ്രായത്തിൽ ഉള്ള സ്ത്രീകൾ ആണ്. രണ്ട് കൊലയുടെ ഉദ്ദേശവും കവർച്ച ആണ്. പക്ഷേ ഇത് രണ്ടും തമ്മിൽ ബന്ധമില്ല. ഇയ്യാത്തുട്ടി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിർണായക തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
advertisement
കേസിൽ ഏറെ വൈകാതെ കുറ്റം ചെയ്തവർ പിടിയിലാകും എന്നും എസ് പി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ്  തവനൂർ കടകശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരു ഇയ്യാത്തുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് വയോധികയുടെ കൊലപാതകം; അയൽവാസി പിടിയിൽ; കൊല മോഷണം ലക്ഷ്യം വച്ചെന്ന് പൊലീസ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement