ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ‌ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

Last Updated:

ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയിൽ ഒന്നിലധികം തവണ സമ്പൂർണ വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി

 (AP Photo)
(AP Photo)
ഗുവാഹട്ടി: രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ തോൽ‌വി വഴങ്ങി ഇന്ത്യ. 408 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരി. ബാറ്റിങ് നിര വീണ്ടും തകര്‍ന്നടിഞ്ഞപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 140 റൺസിൽ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയിൽ ഒന്നിലധികം തവണ സമ്പൂർണ വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായും ദക്ഷിണാഫ്രിക്ക മാറി.
549 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 2ന് 27 എന്ന നിലയിലാണ് ബുധനാഴ്ച കളിയവസാനിപ്പിച്ചത്. അഞ്ചാം ദിനം 113 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. വീണ്ടും ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കറങ്ങി വീഴുകയായിരുന്നു. സൈമണ്‍ ഹാമര്‍ 6 വിക്കറ്റുകള്‍വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് രണ്ടും സെനുരന്‍ മുത്തുസാമിയും ജന്‍സണും ഓരോ വിക്കറ്റുകളും നേടി.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 489 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 201ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് കൂടി ചേര്‍ത്ത് ഡിക്ലയര്‍ ദക്ഷിണാഫ്രിക്ക ചെയ്യുകയായിരുന്നു.
advertisement
25 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര വിജയംകൂടിയാണിത്. രണ്ടാം ഇന്നിങ്‌സില്‍ അപ്രാപ്യമായ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യന്‍നിരയില്‍ 87 പന്തില്‍ 54 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ ഒറ്റയാള്‍ പോരാട്ടം നടത്തി. കരിയറിലെ തന്നെ മികച്ച പ്രകടനം ( 6/37) രേഖപ്പെടുത്തിയ ഓഫ് സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍, മത്സരത്തില്‍ ആകെ 9 വിക്കറ്റുകള്‍ വീഴ്ത്തി. 2015 ല്‍ അജിങ്ക്യ രഹാനെയുടെ എട്ട് ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡ് മറികടന്ന്, ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (9) എന്ന റെക്കോര്‍ഡ് എയ്ഡന്‍ മാര്‍ക്രമും സ്വന്തമാക്കി.
advertisement
Summary: South Africa have created history by storming to a 408-run win on the fifth day of the second Test in Guwahati. They become the first team in history to complete a Test series whitewash in India more than once. It’s also India’s biggest Test defeat by run-margin. Chasing a mammoth target of 549 runs, India were bowled out for 140 with Ravindra Jadeja waging a lone battle. Jadeja hit 54.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ‌ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
Next Article
advertisement
ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ‌ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി; ‌ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
  • ദക്ഷിണാഫ്രിക്ക 408 റൺസിന്റെ വിജയത്തോടെ ടെസ്റ്റ് പരമ്പര നേടി, ഇന്ത്യക്ക് ചരിത്രത്തിലെ വലിയ തോൽവി.

  • 25 വർഷത്തിനിടെ ഇന്ത്യയിൽ പരമ്പര ജയിച്ച ദക്ഷിണാഫ്രിക്ക, ഒന്നിലധികം തവണ വിജയിച്ച ആദ്യ ടീം.

  • രവീന്ദ്ര ജഡേജ 87 പന്തിൽ 54 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തി, സൈമൺ ഹാമർ 6 വിക്കറ്റുകൾ വീഴ്ത്തി.

View All
advertisement