നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; നിർണായക നിർദ്ദേശവുമായി ആസാം

  വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; നിർണായക നിർദ്ദേശവുമായി ആസാം

  ആസാം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ആസാം പവർ ജനറേഷൻ കോർപ്പറേഷൻ, ആസാം ഇലക്ടിസിറ്റി ഗ്രിഡ് എന്നിവരാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നത്.

  Himanta Biswa Sarma

  Himanta Biswa Sarma

  • Share this:
   വൈദ്യുതി ബിൽ അടച്ചെങ്കിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥർക്ക് ജൂൺ മാസത്തെ ശമ്പളം നൽകാവൂ എന്ന ആവശ്യവുമായി ആസാം വൈദ്യുതി വിതരണ കമ്പനി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും ഇത് സംബന്ധിച്ച് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കത്ത് എഴുതിയിട്ടുണ്ട്.

   ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ ജൂൺ ആറിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജിംഗ് ഡയറക്ടറുടെ നടപടി. ജീവനക്കാർ വൈദ്യുതി ബിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ശമ്പളം നൽകണമെന്നാണ് കത്തിലെ ആവശ്യം. ശമ്പള ബിൽ മാറുന്ന ജൂൺ 30ന് മുമ്പ് എല്ലാ ജീവനക്കാരും വൈദ്യുതി കുടിശ്ലിക ഇല്ല എന്നതിന്റെ രേഖ നൽകാനാണ് പറയുന്നത്. വൈദ്യുതി ബിൽ അടച്ചതിന്റെ രസീതിന്റെ കുടിശ്ശിക ഇല്ല എന്ന് കാണിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നത് ആണെന്നും കത്തിൽ പറയുന്നു.

   അസമിൽ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 27കാരി, സംസ്ഥാനത്തെ ഏറ്റവും ഭാരമുള്ള നവജാതശിശു

   അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിമാർ, കമ്മീഷണർമാർ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ എന്നിവർക്കെല്ലാം ആസാം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി മേധാവി ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

   അടുത്തിടെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ചില ഉപഭോക്താക്കൾ തട്ടിപ്പ് നടത്തുന്നതിലൂടെ സർക്കാർ നിയന്ത്രണത്തിലുള്ള വൈദ്യുതി വിതരണ കമ്പനിക്ക് വലിയ വരുമാന നഷ്ടമുണ്ടാകുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'വൈദ്യുതി ബിൽ കുറക്കുന്നതിനു വേണ്ടി ചില തട്ടിപ്പുകാരായ ഉപഭോക്താക്കർ സംശയകരമായ ചില പ്രവർത്തനങ്ങൾ നടത്തി. ആസാം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് വലിയ നഷ്ടം ഇതുണ്ടാക്കി. ഈ നഷ്ടം നികത്തുന്നതിനും വൈദ്യുതി വാങ്ങുന്നതിന് പണം നൽകുന്നതിനുമായി നിരക്ക് വർദ്ധിപ്പിക്കാൻ ആസാം വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ കമ്പനി നിർബന്ധിതനായി. വൈദ്യുതി ബിൽ ശരിയായി അടക്കാത്ത ചില ആളുകളുടെ പ്രവൃത്തി കാരണം പൊതു ജനങ്ങൾക്കാണ് ഇതിന്റെ ഭാരം ചുമക്കേണ്ടി വരുന്നത്.' - മുഖ്യമന്ത്രി പറഞ്ഞു.

   കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച BJP എംഎൽഎക്ക് പിഴ ചുമത്തി; സബ് ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം

   ആസാം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ആസാം പവർ ജനറേഷൻ കോർപ്പറേഷൻ, ആസാം ഇലക്ടിസിറ്റി ഗ്രിഡ് എന്നിവരാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നത്. വൈദ്യുതി മോഷണം, വൈദ്യുതി ബിൽ അടക്കാതിരിക്കൽ തുടങ്ങിയവ കാരണം പ്രതിമാസം 300 കോടിയോളം വരുമാന നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടാകുന്നത് എന്നാണ് സർക്കാർ പറയുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി ബിൽ എല്ലാവരും കൃത്യമായി അടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കൂടുതൽ കർശന നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാകുന്നത്. ഉപഭോക്താക്കൾ വൈദ്യുതി ബിൽ അടക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് അവസാനിപ്പിക്കാനും, വൈദ്യുതി മോഷണം തടയുന്നതിനും പുതിയ രീതികൾ അവലംബിക്കാനുള്ള നിർദേശം മുഖ്യമന്ത്രി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്കായി ഇത്തരം ഒരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
   Published by:Joys Joy
   First published:
   )}