വീട് നഷ്‌ടപ്പെട്ട സീരിയൽ നടി തെരുവിൽ ഉറങ്ങി; 20 രൂപയ്ക്ക് ഭക്ഷണം കഴിച്ചു; ഇന്ന് കോടീശ്വരി

Last Updated:
തകർന്നു എന്ന് തോന്നിയ ഇടത്ത് നിന്നും എല്ലാം തിരിച്ചുപിടിച്ച നടിയുടെ കഥ
1/6
സിനിമയിലും സീരിയലിലും മാത്രമല്ല, താരങ്ങളുടെ ജീവിതത്തിലും കാണും അപ്രതീക്ഷിത ട്വിസ്റ്റുകൾ. അത്തരത്തിൽ പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയം നേടിയ ഒരു താരത്തെക്കൂടി ഇവിടെ പരിചയപ്പെടാം. ഉയർച്ച താഴ്ചകൾ മാത്രമല്ല. അവരെപ്പറ്റി പറയുമ്പോൾ, കടം കയറിയ സാഹചര്യത്തിൽ തെരുവിൽ കിടന്നുറങ്ങേണ്ടി വന്ന അവസ്ഥ പോലും അവർക്ക് വന്നുചേർന്നിരുന്നു. അതിൽ നിന്നെല്ലാം കരകയറി ഇന്ന് ആഡംബര ജീവിതം നയിക്കുകയാണ് ആ താരം. സീരിയലിലും അവിടെ നിന്നും സിനിമയിലേക്കും മികച്ച ഭാഗ്യപരീക്ഷണം നടത്താൻ ആ നായികയെക്കൊണ്ടായി. അവർ നടന്ന പാതയിൽ കനലുണ്ട്, മുള്ളുണ്ട്, വേദനയുണ്ട്. ആ നടി ആരെന്നു നോക്കാം. അവർ എന്തുചെയ്തുവെന്നും

advertisement
2/6
ഭോജ്പുരി, ഹിന്ദി ഭാഷകളിലെ അറിയപ്പെടുന്ന താരമാണ് രശ്മി ദേശായി (Rashami Desai). തുടക്കത്തിൽ നിരവധി ബി-ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു അവർ അഭിനയജീവിതത്തിന് തുടക്കമിട്ടത്. സീരിയലുകളിൽ വന്നതോട് കൂടി കഥമാറി. സീരിയൽ അഭിനയത്തിലൂടെ അവർ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. ഹിന്ദി ടി.വി. പരമ്പരയായ 'രാവൺ' ആയിരുന്നു അവരുടെ അഭിനയജീവിതത്തിന്റെ തുടക്കം. 2006 മുതൽ 2008 വരെ വരെ പ്രക്ഷേപണം ചെയ്ത പരമ്പരയായിരുന്നു ഇത്. അതിനു ശേഷം രശ്മിക്ക് കൈനിറയെ സീരിയലുകൾ ലഭിച്ചു (തുടർന്ന് വായിക്കുക)

3/6
 2003ൽ റിലീസ് ചെയ്ത 'കബ് ഹോയി ഗാവ്‌ന ഹമർ' എന്ന ഭോജ്പുരി സിനിമയിൽ രശ്മി അഭിനയിച്ചിരുന്നു. ദേശീയ പുരസ്കാരം ലഭിച്ച ചിത്രമായിരുന്നു ഇത്. അക്ഷയ് കുമാറിന്റെ 'ദബാംഗ് 2' എന്ന സിനിമയിലും അവർ വേഷമിട്ടു. എന്നിരുന്നാലും അവർ സീരിയൽ വഴിയാണ് സൂപ്പർസ്റ്റാർ നടി എന്ന പേര് കേട്ടത്. അവരുടെ ജീവിതത്തിലും നിറയെ ഉയർച്ച താഴ്ചകൾ സംഭവിച്ചു. അതേപ്പറ്റി ഒരഭിമുഖത്തിൽ അവർ സംസാരിച്ചിരുന്നു 

4/6
 ഒരുവേള രശ്മി ദേശായിയുടെ സിനിമാ അവസരങ്ങൾ കുറഞ്ഞുവന്നു. അതോടൊപ്പം തന്നെ വരുമാനവും. ലോൺ അടയ്ക്കാനും മറ്റും വരുമാനമില്ലാതെ പോയ സ്ഥിതിവിശേഷം. സാമ്പത്തിക പ്രശ്നം മൂലം തെരുവിൽ ഉറങ്ങേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായി. അതേപ്പറ്റി രശ്മി ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു.
 ഒരുവേള രശ്മി ദേശായിയുടെ സിനിമാ അവസരങ്ങൾ കുറഞ്ഞുവന്നു. അതോടൊപ്പം തന്നെ വരുമാനവും. ലോൺ അടയ്ക്കാനും മറ്റും വരുമാനമില്ലാതെ പോയ സ്ഥിതിവിശേഷം. സാമ്പത്തിക പ്രശ്നം മൂലം തെരുവിൽ ഉറങ്ങേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായി. അതേപ്പറ്റി രശ്മി ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. "സിനിമയും സീരിയലും കൊണ്ട് തിരക്കിലായിരുന്ന സമയം ഞാനൊരു വീട് വാങ്ങിയിരുന്നു. എനിക്ക് ഹൗസിംഗ് ലോൺ ഉൾപ്പെടെ മൂന്നര കോടിയുടെ കടമുണ്ടായിരുന്നു. അതെനിക്ക് തിരിച്ചടയ്ക്കാൻ കഴിയാതെ പോയി. "എന്റെ ജീവിതം മാറിമറിഞ്ഞു," രശ്മി പറഞ്ഞു
advertisement
5/6
'എന്റെ വീട് കണ്ടുകെട്ടി. ഞാൻ നാല് ദിവസം തെരുവിൽ ഉറങ്ങി. എന്റെ വസ്തുക്കൾ എന്റെ മാനേജരുടെ വീട്ടിലേക്ക് മാറ്റി. ഞാൻ എന്റെ കുടുംബത്തിൽ നിന്നും മാറിനിന്നു. അക്കാലങ്ങളിൽ ഞാൻ 20 രൂപയ്ക്ക് ഭക്ഷണം വാങ്ങിയിരുന്നു. ഒരു ദിവസം കൊണ്ട് എല്ലാം മാറി. ആ ദിവസങ്ങൾ എനിക്കെന്റെ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അതേസമയം തന്നെ ഒരു വിവാഹമോചന കേസും നേരിടേണ്ടതായി വന്നു,
 'എന്റെ വീട് കണ്ടുകെട്ടി. ഞാൻ നാല് ദിവസം തെരുവിൽ ഉറങ്ങി. എന്റെ വസ്തുക്കൾ എന്റെ മാനേജരുടെ വീട്ടിലേക്ക് മാറ്റി. ഞാൻ എന്റെ കുടുംബത്തിൽ നിന്നും മാറിനിന്നു. അക്കാലങ്ങളിൽ ഞാൻ 20 രൂപയ്ക്ക് ഭക്ഷണം വാങ്ങിയിരുന്നു. ഒരു ദിവസം കൊണ്ട് എല്ലാം മാറി. ആ ദിവസങ്ങൾ എനിക്കെന്റെ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അതേസമയം തന്നെ ഒരു വിവാഹമോചന കേസും നേരിടേണ്ടതായി വന്നു," രശ്മി പറയുന്നു. നന്ദിഷ് ആയിരുന്നു രശ്മിയുടെ ഭർത്താവ്. 2016ൽ അവർ നിയമപരമായി വേർപിരിഞ്ഞു
advertisement
6/6
ആ കഠിനകാലം രശ്മി ദേശായി തരണം ചെയ്തു. അതിൽ നിന്നുമെല്ലാം കരകയറിയ രശ്മി, ഇന്ന് സിനിമയിൽ അഭിനയിച്ചു തന്നെ 2.5 കോടി രൂപ നേടുന്നു. ഒരു വലിയ അപ്പാർട്ട്മെന്റിലാണ് രശ്മി ദേശായിയുടെ താമസം. വിലകൂടിയ കാറുകളുടെ ഒരു ശേഖരം തന്നെ അവർക്കുണ്ട്. അവരുടെ സ്വത്തുക്കളുടെ ആകെ മൂല്യം 15 കോടിക്ക് മുകളിൽ ഉണ്ട് എന്നാണ് കണക്കുകൂട്ടൽ

'ഒരു കാര്യത്തിന് എങ്ങനെ രണ്ട് പ്രാവശ്യം നടപടിയെടുക്കും'; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശൻ

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പാർട്ടി നടപടി എടുത്തതായും സസ്‌പെൻഷൻ നിലനിൽക്കുന്നതായും സതീശൻ പറഞ്ഞു.

  • ശബരിമല സ്വർണക്കൊള്ള: രണ്ട് സിപിഎം നേതാക്കൾ ജയിലിൽ, പാർട്ടി നടപടിയില്ലെന്ന് സതീശൻ വിമർശിച്ചു.

  • രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും പുറത്തുവന്നു.

View All
advertisement