ജർമൻ യുവതിയെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം അവസാനിപ്പിച്ചു

Last Updated:

ഇന്റർപോളിന്റെ സഹായത്തോടെ രാജ്യാന്തരതലത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ കണ്ടെത്താനായില്ല

തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത് നിന്ന് കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. എല്ലാ വഴികളും അവസാനിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. യുവതിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ മാസമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്റർപോളിന്റെ സഹായത്തോടെ രാജ്യാന്തരതലത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ കണ്ടെത്താനായില്ല. യുവതിക്കൊപ്പമുണ്ടായിരുന്ന യുകെ പൗരൻ മുഹമ്മദ് അലിയെ യാത്രയാക്കാൻ കൊച്ചിക്കുപോയ ലിസ പിന്നീട് എങ്ങോട്ട് പോയെന്നും കണ്ടെത്താനായിട്ടില്ല.
ഇരുവരുടെയും ചിത്രങ്ങൾ രാജ്യാന്തരതലത്തിൽ പ്രചരിപ്പിച്ചുവെങ്കിലും പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവർ രാജ്യം വിട്ടോയെന്നത് സംബന്ധിച്ചും പൊലീസ് ആശയക്കുഴപ്പത്തിലാണ്. മാർച്ച് അഞ്ചിനാണ് ലിസ ജർമനിയിൽ നിന്ന് പുറപ്പെട്ടത്. മൂന്നരമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ജൂൺ 29ന് മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയിരുന്നു. ഇത് ഡിജിപിക്ക് കൈമാറി. പിന്നാലെ വലിയതുറ പൊലീസാണ് അന്വേഷണം തുടങ്ങിയത്. വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യു കെ പൗരൻ മാർച്ച് 15ന് തിരികെപ്പോയതായും സ്ഥിരീകരിച്ചു.
advertisement
മുൻപ് കോവളത്തെ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജർമൻ യുവതിയെ കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം അവസാനിപ്പിച്ചു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement