മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; തിരുവമ്പാടി ഇന്‍സ്‌പെക്ടറിന് സസ്‌പെന്‍ഷന്‍
- Published by:user_49
Last Updated:
അപകടം നടന്ന ഉടനെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പോലീസ് സ്ഥലത്തെത്തി വാഹനത്തില്‍ കയറ്റികൊണ്ടു പോവുകയുമായിരുന്നു
താമരശ്ശേരി: മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിയ തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് വയനാട് നടവയല്‍ സ്വദേശിയും കോഴിക്കോട് തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറുമായ ഷജു ജോസഫ് ഓടിച്ച കാര്‍ കേണിച്ചിറയില്‍ വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്തിയത്.
അപകടം നടന്ന ഉടനെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും കേണിച്ചിറ പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഷജു ജോസഫിനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് നോര്‍ത്ത് സോണ്‍ ഐ ജി അശോക് യാദവ് ഐപിഎസ് ഉത്തരവിറക്കിയത്. ഇന്‍സ്‌പെക്ടര്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് റൂറല്‍ എ എസ് പി. എം പ്രദീപ് കുമാറിനെ ചുമതലപ്പെടുത്തിയും ഐ ജി ഉത്തരവായി.
Location :
First Published :
October 25, 2020 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; തിരുവമ്പാടി ഇന്‍സ്‌പെക്ടറിന് സസ്‌പെന്‍ഷന്‍