സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവമുണ്ടായത്
കൊച്ചി: യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. അവതാരക ഇമെയിൽ വഴി നൽകിയ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്.
കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവമുണ്ടായതെന്നും പരാതിക്കാരിയുടെ മൊഴി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.
Location :
First Published :
September 24, 2022 9:33 AM IST


