മലപ്പുറം: വളാഞ്ചേരി പൂക്കാട്ടിരിയില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയായ 19കാരന്‍ റിമാൻഡില്‍. കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ ഷിനാസിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. മൂന്നാക്കല്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏഴു വയസ്സുകാരനെയാണ് ഇതേ അപ്പര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അമ്പലക്കുളത്ത് ഷിനാസ് എന്ന യുവാവ് തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച രാവിലെയാണ് കുട്ടിയെയും യുവാവിനെയും കൊടുങ്ങല്ലൂരിലെ ബന്ധുവീട്ടില്‍ നിന്നും തൃശൂര്‍ മതിലകം പൊലീസ് കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് രാത്രിയില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കുട്ടിയെ സ്കൂട്ടറിൽക്കയറ്റി എസ്.എൻ. പുരത്തെത്തി പള്ളിയിൽ കിടന്നുറങ്ങി. ഇതിനിടയിൽ കുട്ടിയെ അന്വേഷിച്ച് എത്തിയ വളാഞ്ചേരി പോലീസ് ഷിനാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ അന്വേഷിച്ചിരുന്നു. പുലർച്ചെ ഷിനാസ് കുട്ടിയുമായി അഞ്ചങ്ങാടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ തടഞ്ഞുവെച്ച് മതിലകം പോലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞത്. പ്രദേശത്ത് സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. കുട്ടിയുമായി പ്രതിക്കുണ്ടായിരുന്ന സൗഹൃദമാണ് അന്വേഷണം യുവാവിനെ കേന്ദ്രീകരിച്ചാക്കിയത്. അടുത്ത റൂമുകളില്‍ താമസിച്ചിരുന്ന പ്രതിയും കുട്ടിയും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം പ്രതിയും കുടുംബവും ഇവിടെ നിന്നും താമസം മാറുകയും ചെയ്തു. കുട്ടിയുടെ കുടുംബം പ്രതിയെ എതിര്‍ത്തത് കാരണം ഇവരെ ഒന്ന് ഭയപ്പെടുത്താന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയായ യുവാവ് മുന്‍പ് ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവും അമ്മയും കഴിഞ്ഞ ഒരു വർഷം മുൻപാണ് വളാഞ്ചേരിയിൽ താമസമാക്കിയത്. യുവാവിൻറെ ലഹരി ഇടപാടുകൾ പ്രദേശവാസികളും അപ്പാർട്ട്മെൻറ് താമസിക്കുന്നവർക്കും തലവേദനയായിരുന്നു. യുവാവിനെതിരെ സമീപ അപ്പാർട്ട്മെന്റിൽ താമസിക്കുന്നവരും കെട്ടിട ഉടമയോട് മുൻപ് പരാതി പറഞ്ഞിരുന്നു.ഇതേ തുടർന്ന് കെട്ടിട ഉടമ കർശന നിലപാട് എടുക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ താമസം മാറിയത്. ഈ സംഭവങ്ങളും കുട്ടിയെ തട്ടി കൊണ്ടുപോയി ആളുകളെ ഭയപ്പെടുത്തുന്നതിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
Also Read- മലപ്പുറത്തുനിന്ന് കാണാതായ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയത്; അയൽവാസിയായ 19കാരൻ അറസ്റ്റിൽ
സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായ മറ്റ് കാര്യങ്ങളും ഇല്ലാതിരുന്നിട്ടും 24 മണിക്കൂർ തികയുന്നതിനു മുൻപ് കുട്ടിയെ കണ്ടെത്തിയത് പോലീസിൻറെ മികവുകൊണ്ടാണ്. തിരൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ വളാഞ്ചേരി സി.ഐ. കെ.ജെ. ജിനേഷും സംഘവും ആണ് മണിക്കൂറുകൾകൊണ്ട് അന്വേഷണം പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുത്ത് കുട്ടിയെ വീണ്ടെടുത്തത്. പ്രതിക്കെതിരെ മതിയായ സാഹചര്യ തെളിവുകളും തട്ടിക്കൊണ്ടു പോയതിലുള്ള വകുപ്പും ചേര്‍ത്താണ് വളാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kidnap, Malappuram, Pocso case