'ഫോണിലൂടെ നിക്കാഹ് നടത്തി' പ്ലസ് ടു വിദ്യാർഥിനിയെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ച മതാധ്യാപകനെതിരെ കേസ്

ഒളിവിൽ പോയ പ്രതിക്ക്  വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

News18 Malayalam | news18-malayalam
Updated: September 21, 2020, 2:03 PM IST
'ഫോണിലൂടെ നിക്കാഹ് നടത്തി' പ്ലസ് ടു വിദ്യാർഥിനിയെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ച മതാധ്യാപകനെതിരെ കേസ്
Rape, Sexual Abuse
  • Share this:
മലപ്പുറം:  കൽപഞ്ചേരി സ്വദേശി സലാവുദ്ധീൻ തങ്ങൾ ആണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്.  ഒളിവിൽ പോയ പ്രതിക്ക്  വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.പ്ലസ് ടൂവിനൊപ്പം മത വിദ്യാഭ്യാസം കൂടി നൽകുന്ന കൽപകഞ്ചേരിക്ക്‌ അടുത്തുള്ള സ്ഥാപനത്തിൽ ആണ് വിദ്യാർഥിനി പഠിക്കുന്നത്. അവിടെ അധ്യാപകൻ ആണ് സലാവുദീൻ തങ്ങൾ. ഈ വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷകൾ മാറ്റി വെച്ച സമയത്ത് ആണ് സലാവുദ്ദീൻ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത് എന്നാണ് മൊഴി.

Also Read-Payal Ghosh| #MeToo മുന്നേറ്റം ദുരുപയോഗം ചെയ്യുന്നു; അനുരാഗ് കശ്യപിന് പിന്തുണയുമായി താരങ്ങൾ

വാഹനത്തിൽ കൊണ്ടുപോയി ആണ് പീഡിപ്പിച്ചത്. ഫോൺ വഴി നിക്കാഹ് നടത്തി എന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആണ്  ഇയാൾ ശാരീരികമായി ദുരുപയോഗം ചെയ്തത്. ഇത്തരത്തിൽ ഒന്നിലധികം തവണ ഉണ്ടായി എന്ന് ആണ് പൊലീസ് പറയുന്നത്. ലോക് ഡൗൺ സമയത്ത് ഫോൺ വഴി അശ്ലീല മെസ്സേജുകൾ ഇയാൾ പെൺകുട്ടിക്ക് അയച്ചിരുന്നു. വീട്ടുകാർക്ക് ഉസ്താദുമാരെ ഇഷ്ടം ആണെങ്കിൽ അത് വഴി സൗഹൃദം സ്ഥാപിച്ചെടുക്കും എന്നും സലാവുദീൻ തങ്ങൾ മെസ്സേജ് വഴി പെൺകുട്ടിയോട് പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ ഫോണിലെ മെസ്സേജ് കണ്ടതോടെ ആണ് വീട്ടുകാർ കാര്യം അറിഞ്ഞത്. തുടർന്ന് ഇവർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ കൗൺസലിംഗ് നടത്തി പോലീസിനെയും വിവരം അറിയിച്ചു. കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.  പ്രതിക്ക് എതിരെ പോക്സോ , ഐ ടി ആക്ട്, ഐപിസി വകുപ്പുകൾ ആണ്  ചുമത്തിയിട്ടുള്ളത്.
Published by: Asha Sulfiker
First published: September 21, 2020, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading