വിസ്മയ കേസ്: പ്രതി കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ പൊലീസ്; പ്രത്യേക അപേക്ഷ നൽകും

Last Updated:

കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാനാണ് ജൂഡീഷ്യൽ കസ്റ്റഡിൽ വിചാരണ നടത്താൻ അന്വേഷണ സംഘം നീക്കം നടത്തുന്നത്.

അറസ്റ്റിലായ കിരൺ കുമാർ
അറസ്റ്റിലായ കിരൺ കുമാർ
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടാൻ പൊലീസ്.
ഇതിനായി കുറ്റപത്രത്തിനൊപ്പം പ്രത്യേക അപേക്ഷ നൽകും. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് നീക്കം. കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.
വിസ്മയ കേസിന്റെ കുറ്റപത്രം ഈ മാസം പന്ത്രണ്ടിന് സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. കുറ്റപത്രം സമർപ്പിക്കുന്നതിനൊപ്പം ജൂഡീഷ്യൽ കസ്റ്റഡിയിൽ കിരൺ കുമാറിനെ വിചാരണ നടത്താനുള്ള അപേക്ഷയും സമർപ്പിക്കും. വിചാരണ ആവശ്യപ്പെട്ട് രേഖാ മൂലം അപേക്ഷ നൽകുന്നത് അസാധാരണ നടപടി കൂടിയാണ്. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
advertisement
കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാനാണ് ജൂഡീഷ്യൽ കസ്റ്റഡിൽ വിചാരണ നടത്താൻ അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിൽ 45 സാക്ഷികളും 20 തൊണ്ടിമുതലുകളുമടക്കം പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് കേസിന്റെ അന്വേഷണ ചുമതലയുള്ള എ ഡി ജി പി ഹർഷിതാ അട്ടല്ലൂരിയുമായി അന്വേഷണ ഉദ്യേഗസ്ഥർ സംസാരിക്കും. കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ ആവശ്യമെങ്കിൽ അത്തരം നടപടിയുമുണ്ടാകും.
advertisement
നേരത്തെ മൂന്നു തവണ കിരണിന്റെ ജാമ്യം കോടതി തള്ളിയിരുന്നു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ഒരു തവണയും ജില്ലാ സെഷൻസ് കോടതി രണ്ടു തവണയുമാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ആവശ്യപ്പെട്ട് കിരണിന്റെ അഭിഭാഷകൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സ്ത്രീധന പീഡന നിരോധന നിയമം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാഹചര്യമായി നിലവിൽ കാണുന്നതിനാലാണ് വിചാരണ ജുഡിഷ്യൽ കസ്റ്റഡിയിൽ വേണമെന്ന നിലപാട് പൊലീസ് ഉയർത്തുന്നത്.
നേരത്തെ കിരണിന്റെ പിരിച്ചുവിടൽ സംബന്ധിച്ചും വിവാദമുയർന്നിരുന്നു. കഴിഞ്ഞ മാസം ആറിന് ഗതാഗത മന്ത്രി ആന്റണി രാജു സർവീസിൽ നിന്ന് കിരണിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിരിച്ചുവിട്ടുവെന്ന് പ്രഖ്യാപിച്ച ദിവസം തന്നെയായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ കിരണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പതിനഞ്ച് ദിവസത്തെ ഈ നോട്ടീസ് കാലാവധി നിലനിൽക്കെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇത് വിവാദമാവുകയും ചെയ്തു. പിന്നീട് ഒരു മാസം പിന്നിടുന്നതിനിടെ കിരണിനെ മാറ്റി സർക്കാർ ഉത്തരവിറങ്ങി.
advertisement
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യ വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ച ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിസ്മയ കേസ്: പ്രതി കിരണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ പൊലീസ്; പ്രത്യേക അപേക്ഷ നൽകും
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement