ഒളിക്യാമറ വച്ച് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസ് വസ്ത്രം മാറുന്നത് പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ

Last Updated:

സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്

അറസ്റ്റിലായ വൈശാഖ്
അറസ്റ്റിലായ വൈശാഖ്
പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകുകയും ഭീഷണിപ്പെടുത്തികയുമായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഇതും വായിക്കുക: കോഴിക്കോട് ബാങ്ക് ജീവനക്കാരെ പറ്റിച്ച് 40 ലക്ഷം തട്ടി; 8 ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിപ്പറിച്ചോടി; അവിശ്വസനീയമായ കവർച്ചാ കഥ
കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ വനിതാ സെല്ലിലും സൈബർ ക്രൈമിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒളിക്യാമറ വച്ച് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസ് വസ്ത്രം മാറുന്നത് പകർത്തി; ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ
Next Article
advertisement
'കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം';സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
'കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം';സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
  • പത്മജ വേണുഗോപാൽ വിഡി സതീശനെതിരെ ഫേസ്ബുക്കിൽ രൂക്ഷ വിമർശനം നടത്തി.

  • സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ സതീശൻ യോഗ്യനല്ലെന്ന് പത്മജ.

  • കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണെന്ന് പത്മജ വേണുഗോപാൽ.

View All
advertisement