കൊല്ലത്ത് വൈദ്യ പരിശോധനക്കെത്തിച്ച പീഡനക്കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
വൈദ്യപരിശോധനയ്ക്കായി നെടുങ്ങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴായിരുന്നു പ്രതി പോലീസിനെ വെട്ടിച്ച് കടന്നത്.
കൊല്ലത്ത് വൈദ്യപരിശോധനക്കെത്തിച്ച പ്രതി വിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പീഡന കേസിലെ പ്രതിയായ കോട്ടൂര്കോണം സ്വദേശി വിഷ്ണുവാണ് പാരിപ്പിള്ളി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി നെടുങ്ങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴായിരുന്നു പ്രതി പോലീസിനെ വെട്ടിച്ച് കടന്നത്.
ഇവിടെ വച്ച് പ്രതി ശുചിമുറിയിലേക്ക് പോകണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ ശുചിമുറിയിൽ എത്തിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പാരിപ്പള്ളി പോലീസിനൊപ്പം കൊല്ലം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.
Location :
First Published :
December 30, 2022 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് വൈദ്യ പരിശോധനക്കെത്തിച്ച പീഡനക്കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു