അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി

Last Updated:

കുട്ടിക്ക് ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു

അസം: ബന്ധുവായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. അസമിലെ ബിശ്വനാഥ് ജില്ലയിലെ അഡീഷണണൽ ജില്ലാ സെഷൻസ് കോടിതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബിശ്വനാഥ് ജില്ലയിലെ ദെകോരായ് ടീ ഗാർഡന് സമീപം 2018 ലാണ് മങ്കൽ പായിക് എന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നത്. ഇയാൾക്കെതിരെ ഐപിസി 363, 376(A0, 302, 201 വകുപ്പുകളും പോക്സോയും ചുമത്തിയാണ് കേസെടുത്തിരുന്നത്.
You may also like:മരിയാർ ഭൂതപ്പേടിയിൽ എറണാകുളം; പിടികൂടാൻ നാട്ടുകാരുടെ ആലോചനായോഗം
പെൺകുട്ടിയുടെ ബന്ധുവായിരുന്ന മങ്കൽ പായിക് കുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. സംഭവ ദിവസം കുട്ടിക്ക് ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പീഡനം നടത്തിയ പ്രതി പെൺകുട്ടിയെ ക്രൂരമായി കൊന്ന് മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു.
advertisement
You may also like:അന്ന് പൊലീസ് പീഡിപ്പിച്ചത് നിരപരാധിയെ; യഥാർഥ പ്രതി ആറു വർഷത്തിനു ശേഷം അറസ്റ്റിൽ
കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ കാട്ടി ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതേദഹം ലഭിക്കുന്നത്. പരിശോധനയിൽ കുഞ്ഞ് പീഡനത്തിനിരയായതായും വ്യക്തമായി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മങ്കൽ പായിക്കാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement