നാലുവയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസ്: അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ്

പ്രതി ശൈലജ 50,000 രൂപ പിഴയും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കഠിന തടവ് അനുഭവിക്കണം

News18 Malayalam | news18-malayalam
Updated: February 18, 2020, 2:44 PM IST
നാലുവയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസ്: അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ്
shylaja
  • Share this:
തൃശ്ശൂർ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ശൈലജ 50,000 രൂപ പിഴ ഒടുക്കണം. അല്ലാത്ത പക്ഷം രണ്ട് വർഷം കഠിനതടവ് അനുഭവിയ്ക്കണമെന്നും വിധിയിലുണ്ട്.

2016 ഒക്ടോബർ 13 ന് പുതുക്കാട് പാഴായിയിലാണ് ദാരുണമായ  സംഭവം നടന്നത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിൻ്റെയും നീഷ്മയുടെയും നാല് വയസ്സുള്ള മകൾ മേബയെയാണ് മണലിപ്പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. മേബയുടെ അമ്മ നീഷ്മയുടെ വീട്ടുകാരോടുള്ള മുൻ വൈരാഗ്യം വെച്ചാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.  ബന്ധുക്കളോട് കുട്ടിയെ ബംഗാളികൾ കൊൊണ്ട് പോയതായും തെറ്റിദ്ധരിപ്പിച്ചു. ശൈൈലജ കുറ്റക്കാാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെെത്തിയിരുന്നു.

ഓസ്ട്രേലിയയിൽ മെൽബണിലായിരുന്ന മേബയുടെ അച്ഛൻ്റയും അമ്മയുടെയും സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു.
First published: February 18, 2020, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading