Theft Case | മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

Last Updated:

കവര്‍ന്ന പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നല്‍കിയില്ല.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ പണം കവര്‍ന്നത്(Theft) സ്‌കൂള്‍ വിദ്യാര്‍ഥിനി(School Student). കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ യൂണിഫോമിലെത്തിയ യുവതി മോഷണം നടത്തിയെന്നായിരുന്നു കരുതിയിരുന്നത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പണം കവര്‍ന്നതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കവര്‍ന്ന പണം തിരികെ നല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നല്‍കിയില്ല.
പല്ലുവേദന എന്ന പേരിലായിരുന്നു കുട്ടി സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്നത്. അവിടെ നിന്ന് നെയ്യാറ്റിന്‍കരയിലെത്തിയ പെണ്‍കുട്ടി ബ്യൂട്ടിപാര്‍ലറില്‍ എത്തി തലമുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു എന്നാല്‍ പെണ്‍കുട്ടിയുടെ പക്കല്‍ ആവശ്യമായ പണം ഇല്ലായിരുന്നു.
advertisement
തുടര്‍ന്ന് അവിടെ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി സമീപത്തെ മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ കടമായി ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കിയില്ല. പിന്നീട് ജ്വല്ലറിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്നയാള്‍ ഉറക്കമായിരുന്നു. ഈ തക്കത്തിന് പെണ്‍കുട്ടി പണം കവരുകയായിരന്നു.
advertisement
തിരികെ ബ്യൂട്ടിപാര്‍ലറില്‍ എത്തി മുടി സ്‌ട്രെയ്റ്റ് ചെയ്ത് വിദ്യാര്‍ഥിനി മടങ്ങുകയും ചെയ്തു. സ്‌കൂള്‍ യൂണിഫോം തിരിച്ചറിഞ്ഞതോടെ പൊലീസ് വിദ്യാര്‍ഥിനിയെ കണ്ടെത്തുകയായിരുന്നു. മൊബാല്‍ ഷോപ്പില്‍ നിന്ന് മുഖം വ്യക്തമാകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft Case | മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
Next Article
advertisement
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ 
  • ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക ഇടപെടൽ പാകിസ്ഥാനെ സഹായിച്ചുവെന്ന് അസിം മുനീർ പ്രസ്താവിച്ചു.

  • അസിം മുനീറിന്റെ പ്രസംഗം എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വൈറലായി.

  • ഇന്ത്യൻ വ്യോമസേന പാകിസ്ഥാനും പി‌ഒകെയിലുമുള്ള ഭീകര ക്യാമ്പുകൾ ആക്രമിച്ച് തകർത്തതായി റിപ്പോർട്ട്.

View All
advertisement