തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍(Neyyattinkara) കോളേജ് യൂണിഫോമിലെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത്(Theft) കാല്‍ ലക്ഷം രൂപ. യുവതി കൗണ്ടറില്‍ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ജ്വല്ലറിയ്ക്ക് അകത്തേക്ക് കയറിയ യുവതി കൗണ്ടര്‍ തുറന്ന് പണം എടുക്കുകയായിരുന്നു.
ജ്വല്ലറിയില്‍ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറില്‍ നിന്ന് ഒരു പഴ്‌സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളില്‍ നിന്ന് ഒരു കെട്ട് നോട്ടുമായി പുറത്തു പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
Rape case | ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 60 വർഷം കഠിന തടവ്
പത്തനംതിട്ട: കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് (Rape case) ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.
പോക്സോ ആക്ട് 5(1) പ്രകാരം 30വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിയില്‍ പറയുന്നതിനാല്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.
2015 ലാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ജോലി തേടി കോന്നിയിലെത്തിയ പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. വീട്ടില്‍ വെച്ച് 15 കാരിയായ പെണ്‍കുട്ടി നിരന്തരം പീഡനം അനുഭവച്ചിരുന്നു. പെണ്‍കട്ടി പഠനാവശ്യം ഹോസ്റ്റലിലേക്കു മാറിയതിന് ശേഷം വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പീന്നിട് പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.