• HOME
 • »
 • NEWS
 • »
 • crime
 • »
 • Fraudster| വിവാഹത്തിന് ബന്ധുക്കളായി ജൂനിയർ ആർട്ടിസ്റ്റുകൾ; തട്ടിപ്പ് വീരൻ 'ഗൂഗിൾ തേജാ ഭായ്' പിടിയിൽ

Fraudster| വിവാഹത്തിന് ബന്ധുക്കളായി ജൂനിയർ ആർട്ടിസ്റ്റുകൾ; തട്ടിപ്പ് വീരൻ 'ഗൂഗിൾ തേജാ ഭായ്' പിടിയിൽ

നല്ല വിദ്യാഭ്യാസമുള്ള ഇയാൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. വീട്ടിലെ സ്ത്രീകൾ എന്ന നിലയിൽ സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്നവരെ പരിചയപ്പെടുത്തും

 • Last Updated :
 • Share this:
  മലപ്പുറം: ഗൂഗിളില്‍ (Google) ഉയര്‍ന്ന ജോലിക്കാരനെന്ന് പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി 'തേജാ ഭായ്' സിനിമാ സ്റ്റൈലിൽ തട്ടിപ്പ് നടത്തിയ യുവാവും കൂട്ടാളിയും അറസ്റ്റിലായി. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിൽ നോട്ടിക്കണ്ടത്തിൽ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരുവല്ലൂര്‍ സ്വദേശി അജി (40) എന്നിവരാണ് പിടിയിലായത്. തിരൂർ ഡി വൈ എസ് പി വി വി ബെന്നി, ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

  വിവാഹ പരസ്യം കണ്ട് വിളിക്കുന്നവരോട് ഗൂഗിൾ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. നല്ല വിദ്യാഭ്യാസമുള്ള ഇയാൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. വീട്ടിലെ സ്ത്രീകൾ എന്ന നിലയിൽ സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്നവരെ പരിചയപ്പെടുത്തുകയും ചെയ്യും. ചങ്ങരംകുളത്തെ യുവതിയുടെ വീട്ടുകാരെയും ഇങ്ങനെയാണ് വിശ്വസിപ്പിച്ചത്. കഴിഞ്ഞ വർഷം ആർഭാടമായി വിവാഹ നിശ്ചയം നടത്തി.

  പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച് കൂടുതൽ വിശ്വാസ്യത നേടി. പിന്നീട് പിതാവ് ആശുപത്രിയിലാണെന്ന് പെൺകുട്ടിയെ അറിയിച്ചു. ചികിത്സയ്ക്ക് കൂടുതൽ പണം വേണമെന്നും താൽക്കാലികമായ ബുദ്ധിമുട്ടുണ്ടെന്നും ധരിപ്പിച്ചു. പെൺകുട്ടി വിവരം വീട്ടിലറിയിച്ചതോടെ വീട്ടുകാർ സഹായം വാഗ്ദാനം ചെയ്തു. ആദ്യം ഇയാൾ എല്ലാം നിരസിച്ചു. പിന്നീട് പത്തുലക്ഷത്തോളം രൂപ കൈക്കലാക്കി. പിന്നീട് വിളിക്കുമ്പോൾ ഇയാളിലുണ്ടായ മാറ്റമാണ് തട്ടിപ്പ് തിരിച്ചറിയാൻ വഴിയൊരുക്കിയത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം ഉറപ്പായി. തുടർന്ന് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു. അപ്പോഴേക്കും പ്രതിയും സംഘാംഗങ്ങളും സ്ഥലം വിട്ടിരുന്നു.

  Also Read- Rajini Makkal Mandram| രജനി ആരാധകസംഘത്തിന്റെ സ്ഥാപകൻ എ പി മുത്തുമണി അന്തരിച്ചു

  താമസസ്ഥലവും ഫോണുമെല്ലാം അടിക്കടി മാറ്റുന്നതിനാൽ പൊലീസിന് കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. കൊല്ലത്തുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടത്തെ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) അംഗങ്ങളായ മനു, ഷൈജു എന്നിവരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

  പ്രതികള്‍ കേരളത്തിലെ വിവിധ ജില്ലകളിലെ 15 ഓളം വിസതട്ടിപ്പുകളില്‍ നിന്നുമായി 2.5 കോടിയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ കൊടുങ്ങല്ലൂര്‍, കൊല്ലം, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
  Published by:Rajesh V
  First published: