കൊച്ചിയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ മാനേജരടക്കം 11 യുവതികൾ അനാശാസ്യത്തിന് പിടിയിൽ; പൊലീസ് വന്നത് ലഹരി ഇടപാടുകാരെ കുടുക്കാൻ
- Published by:Rajesh V
- news18-malayalam
Last Updated:
വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്
കൊച്ചി വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിൽ. വൈറ്റില ആർട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘമാണ് പിടിയിലായത്.
Also Read- താടിയുള്ള ഭർത്താവിനെ ഇഷ്ടമല്ലാത്തതിനാൽ ക്ലീൻഷേവ് ചെയ്ത ഭർതൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയതായി പരാതി
വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ ലഹരി കണ്ടെത്തിയില്ല. പകരം വലയിലായത് വൻ പെൺവാണിഭ സംഘമായിരുന്നു. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികൾ വാടകയ്ക്കെടുത്ത് മഞ്ചേരി സ്വദേശി നൗഷാദ് എന്നയാളാണ് സ്പാ നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.
advertisement
advertisement
മനേജരായി പ്രവർത്തിച്ച യുവതി ഉൾപ്പടെ മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30,000 രൂപ, ഇടനിലക്കാരനായ ജോസിന് 20,000 രൂപ, മറ്റുള്ളവർക്ക് 15,000 രൂപ എന്നിങ്ങനെയായിരുന്നു ശമ്പളം. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പാ യിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ വരെ ഇടനിലക്കാർക്ക് ലഭിച്ചതായി പൊലീസ് പറയുന്നു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 02, 2025 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ മാനേജരടക്കം 11 യുവതികൾ അനാശാസ്യത്തിന് പിടിയിൽ; പൊലീസ് വന്നത് ലഹരി ഇടപാടുകാരെ കുടുക്കാൻ