'ഇന്ത താടി ഇരുന്നാൽ ആർക്കാടാ പ്രച്നം'; താടിയുള്ള ഭർത്താവിനെ ഇഷ്ടമല്ലാത്തതിനാൽ ക്ലീൻഷേവ് ചെയ്ത ഭർതൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയതായി പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
താൻ താടി വളർത്തുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതേച്ചൊല്ലി നേരത്തേ പലതവണ ഭാര്യ ഭീഷണിമുഴക്കിയിരുന്നതായും ഭർത്താവിന്റെ പരാതിയിൽ പറയുന്നു
താടിവടിക്കാൻ കൂട്ടാക്കാത്ത ഭർത്താവിനെ ഉപേക്ഷിച്ച് യുവതി ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മുഹമ്മദ് ഷാക്കിര്‍(28) ആണ് ഭാര്യ അര്‍ഷി(25) തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നും മൂന്നുമാസമായിട്ടും അന്വേഷിച്ചിട്ട് കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
താൻ താടി വളർത്തുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതേച്ചൊല്ലി നേരത്തേ പലതവണ ഭാര്യ ഭീഷണിമുഴക്കിയിരുന്നതായും പരാതിയിൽ പറയുന്നു. തുടര്‍ന്നാണ് ക്ലീന്‍ഷേവായ തന്റെ സഹോദരനായ മുഹമ്മദ് സുബൈറിന്(24) ഒപ്പം ഭാര്യ ഒളിച്ചോടിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഏഴുമാസം മുൻപായിരുന്നു ഷാക്കിറും ഇഞ്ചോളി സ്വദേശിനിയായ അര്‍ഷിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ഷാക്കിറിന്റെ താടിയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കലഹം ആരംഭിച്ചു. താടി വടിക്കണമെന്നും താടിയുള്ള ഭര്‍ത്താവിന്റെ രൂപം തനിക്കിഷ്ടമല്ലെന്നുമാണ് ഭാര്യ പറഞ്ഞിരുന്നത്. നിരന്തരം ഇക്കാര്യം യുവതി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവികൊണ്ടില്ല. ഇതിനിടെ, താടി വടിച്ചില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.
advertisement
ഭാര്യയുടെ ആവശ്യം കാര്യമാക്കാതിരുന്നതോടെയാണ് ഫെബ്രുവരി മൂന്നാം തീയതി ഭാര്യ വീട് വിട്ടുപോയതെന്നും യുവാവ് പറയുന്നു. തന്റെ സഹോദരനായ മുഹമ്മദ് സുബൈറിനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്നും വീട്ടില്‍നിന്ന് ചില വസ്തുക്കള്‍ കൈക്കലാക്കിയാണ് ഇവര്‍ മുങ്ങിയതെന്നും ഷാക്കിര്‍ പരാതിയൽ പറയുന്നു.
കഴിഞ്ഞ മൂന്നുമാസമായി താന്‍ ഇവര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു. പക്ഷേ, രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച്ഓഫാണ്. ഒരു സൂചനയും ലഭിച്ചില്ലെന്നും ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവാവ് പറഞ്ഞു.
advertisement
ഭാര്യയെ കാണാനില്ലെന്നും സഹോദരനൊപ്പം ഒളിച്ചോടിയതായി സംശയമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷാക്കിറിന്റെ പരാതിയെന്ന് മീററ്റ് എസ് പി ആയുഷ് വിക്രം സിങ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പഞ്ചാബിലെ ലുധിയാനയിലുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് ഇരുവരെയും കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Summary: In a bizarre incident of marital dispute, a woman in UP's Meerut has allegedly eloped with her husband’s younger brother after the husband refused to shave his beard despite her repeated requests.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Meerut,Meerut,Uttar Pradesh
First Published :
May 02, 2025 6:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ത താടി ഇരുന്നാൽ ആർക്കാടാ പ്രച്നം'; താടിയുള്ള ഭർത്താവിനെ ഇഷ്ടമല്ലാത്തതിനാൽ ക്ലീൻഷേവ് ചെയ്ത ഭർതൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയതായി പരാതി