Arrest | കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
തിയേറ്റര്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളെ ബെന്നി അസഭ്യം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുക്കുകയുമായിരുന്നു.
കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം (sexual assault against women) നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിലാണ് പോലീസിന്റെ (Police) പിടിയിലായത്. ഇന്ന് രാവിലെ തിയേറ്റര്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതികളെ ബെന്നി അസഭ്യം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുക്കുകയുമായിരുന്നു.
ആക്രമണം നടന്ന ഉടന്‍ തന്നെ ഇവര്‍ വിവരം പിങ്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. പിങ്ക് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു.
അതേ സമയം തൃശൂരിൽ ബാങ്കില്‍ നിന്നെടുത്ത വായ്പ (bank loan) തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ (suicide) ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളിയായ തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിജയന്‍ കനത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. 8 വര്‍ഷം മുന്‍പ് ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് മകന്‍റെ വിവാഹ ആവശ്യത്തിനായാണ് നാലര ലക്ഷം രൂപ വിജയന്‍ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മകന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലായി.
advertisement
കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കിലെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ സഹിതം വായ്പ കുടിശിക എട്ടര ലക്ഷം രൂപയായി. കോവിഡ് മൂലം ഓട്ടം കുറഞ്ഞതോടെ വരുമാനം ഇല്ലാതെ നിത്യചെലവിന് പോലും പണം തികഞ്ഞിരുന്നില്ല. ബില്ല് അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന അവസ്ഥ വരെ എത്തി. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് ലോണ്‍ തിരിച്ചടയ്ക്കാനുള്ള നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 25 നകം പണം തിരിച്ചടയ്ക്കാനാണ് ബാങ്കില്‍ നിന്ന് ലഭിച്ച നിര്‍ദേശം. ഇതോടെ വിജയന്‍ മാനസികമായി തളര്‍ന്നു.
advertisement
READ ALSO- Suicide | ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
വീടിന് പിന്നിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയൻ ജീവനൊടുക്കുകയായിരുന്നു. വിജയന്‍റെ മരണ ശേഷം ബാക്കിയായ വായ്പ കുടിശ്സിക എങ്ങനെ അടച്ചുതീര്‍ക്കുമെന്നതിനെ കുറിച്ച് കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
First Published :
March 06, 2022 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ