advertisement

അപ്പോൾ പവന് വില പതിനായിരത്തിൽ താഴെ; നടി അണിഞ്ഞത് 20 കിലോ സ്വർണം; ചുറ്റും 50 അംഗരക്ഷകർ

Last Updated:
ഒരു പവൻ സ്വർണത്തിന് പതിനായിരത്തിലും താഴെ വിലയുണ്ടായിരുന്ന നാളുകളിൽ 20 കിലോ സ്വർണം അണിഞ്ഞ ഒരു ചലച്ചിത്ര നടിയുണ്ട്
1/6
ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപയും കടന്ന് പൊയ്ക്കൊണ്ടിരുന്ന സാഹചര്യമാണ് നിലവിൽ. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ നിരക്ക് എന്ന് പറയേണ്ട കാര്യമില്ലാതായിരിക്കുന്നു. വിവാഹവേദികളിൽ പൊന്നിനോട് എഴുന്നേറ്റു നിന്ന് 'നോ' പറയുന്ന മണവാട്ടിമാരും വന്നുതുടങ്ങിക്കഴിഞ്ഞു. മൂന്നക്കത്തിലും നാലക്കത്തിലും അഞ്ചക്കത്തിലും സ്വർണം കിട്ടിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു ഇവിടെ. അക്കാലം എന്നേ പൊയ്‌പ്പോയി. ഒരു പവൻ സ്വർണത്തിന് പതിനായിരത്തിലും താഴെ വിലയുണ്ടായിരുന്ന നാളുകളിൽ 20 കിലോ സ്വർണം അണിഞ്ഞ ഒരു ചലച്ചിത്ര നടിയുണ്ട്

2/6
അശുതോഷ് ഗോവരിക്കർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ജോധാ അക്ബർ' റിലീസ് ചെയ്ത വർഷം 2008. ഋതിക് റോഷൻ, ഐശ്വര്യ റായ്, സോനു സൂദ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്ത ചിത്രമായിരുന്നു ഇത്. ഗംഭീര ഫ്രയിമുകളും ആഖ്യാനവും ചിത്രത്തെ എക്കാലവും ചർച്ച ചെയ്യപ്പെടുന്ന സിനിമകളിൽ ഒന്നാക്കി മാറ്റി. ആ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു 'ജോധാ അക്ബർ'. ഐശ്വര്യ റായിയും, ഋതിക് റോഷനും തമ്മിലെ ജോഡി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു (തുടർന്ന് വായിക്കുക)

3/6
അക്ബർ രാജാവിന്റെ വേഷം ഋതിക് റോഷനായിരുന്നു അഭിനയിച്ചത്.  ഈ സിനിമയിലെ വസ്ത്രധാരണവും ആഭരണങ്ങളും ചർച്ചയായ മറ്റൊരു വിഷയമായിരുന്നു. ജോധാ ഭായിയായി വേഷമിടാൻ ഐശ്വര്യ റായ് ധരിക്കേണ്ടി വന്നത് 200 കിലോ ആഭരണങ്ങളാണ്. ഇതിൽ 20 കിലോയോളം യഥാർത്ഥ സ്വർണമായിരുന്നു. സ്വർണാഭരണങ്ങൾ കൂടാതെ, മുത്തും മാണിക്യവും ഉൾപ്പെടുന്ന രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങൾ വേറെ. 70 വിദഗ്ദ്ധർ ചേർന്ന് കൈപ്പണിയിൽ തീർത്ത ആഭരണങ്ങളായിരുന്നു ഐശ്വര്യ റായ് അണിഞ്ഞത്. ആ 200 കിലോ ആഭരണവും ഐശ്വര്യ റായ് സിനിമയിൽ അഭിനയിക്കവേ ധരിച്ചു

4/6
 ഇത്രയേറെ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിച്ച ഐശ്വര്യ റായിയെ സംരക്ഷിക്കാൻ 50 അംഗരക്ഷകരായിരുന്നു ചുറ്റുമുണ്ടായിരുന്നത്. ഡിസൈനർ നീത ലുല്ല ആയിരുന്നു മുഴുവൻ ആഭരണങ്ങൾക്കും ഡിസൈൻ നൽകിയത്. ഈ സിനിമയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് വിവാഹിതയാവുന്നതും. നീതയോട് തന്റെ വിവാഹവസ്ത്രം കൂടി ഡിസൈൻ ചെയ്തു നൽകണം എന്ന് ഐശ്വര്യ റായ് ആവശ്യപ്പെടുകയും അവർ അത് ചെയ്തു നൽകുകയുമുണ്ടായി. ഐശ്വര്യക്കായി കാഞ്ചീപുരം പട്ടിൽ ആയിരുന്നു നീത ലുല്ല വസ്ത്രം നെയ്തു നൽകിയത്

5/6
ഗംഭീര വിജയം നേടിയ സിനിമയായിരുന്നു 'ജോധാ അക്ബർ'. ആകെ 77.85 കോടി രൂപയുടെ കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയ സിനിമ കൂടിയായി 'ജോധാ അക്ബർ'. സിനിമയുടെ ഗംഭീര വിജയം തെലുങ്ക്, തമിഴ് ഭാഷകളിൽ പരിഭാഷകൾ റിലീസ് ചെയ്യാൻ കാരണമായി. ലോകമെമ്പാടും നിന്നും 112 കോടി ആയിരുന്നു 'ജോധാ അക്ബറിന്റെ' കളക്ഷൻ. രജപുത്രന്മാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ചരിത്ര പ്രധാനമായ ലൊക്കേഷനുകളിൽ ചിത്രീകരണം നടത്തി. എന്നിരുന്നാലും രജപുത്രന്മാരുടെ ജീവിതം വളച്ചൊടിച്ചതിന്റെ പേരിൽ ചിത്രം വിമർശനങ്ങൾക്ക് പാത്രമാവുകയുമുണ്ടായി

6/6
2008 മാർച്ച് മാസം അവസാനിക്കുമ്പോൾ 8892 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് മറ്റൊരു ചിത്രത്തിലും ഐശ്വര്യ റായ് യഥാർത്ഥ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഐശ്വര്യ റായ് അത്രയും സ്വർണം അണിഞ്ഞത്. ഐശ്വര്യക്കും തൃഷയ്ക്കും വേണ്ടി അവർ ചെയ്ത കഥാപാത്രങ്ങൾക്കായി സ്വർണപ്പണിക്കാരെക്കൊണ്ട് ആഭരണങ്ങൾ ചെയ്തെടുക്കുകയായിരുന്നു
 2008 മാർച്ച് മാസം അവസാനിക്കുമ്പോൾ 8,892 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് മറ്റൊരു ചിത്രത്തിലും ഐശ്വര്യ റായ് യഥാർത്ഥ സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഐശ്വര്യ റായ് അത്രയും സ്വർണം അണിഞ്ഞത്. ഐശ്വര്യക്കും തൃഷയ്ക്കും വേണ്ടി അവർ ചെയ്ത കഥാപാത്രങ്ങൾക്കായി സ്വർണപ്പണിക്കാരെക്കൊണ്ട് ആഭരണങ്ങൾ ചെയ്തെടുക്കുകയായിരുന്നു
advertisement
തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  • മഹാരാഷ്ട്രയിലെ അകോളയിൽ തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച എ എസ് ഐയെ സസ്പെൻഡ് ചെയ്തു

  • ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതും ജാദവിനെ ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും സംഭവിച്ചു

  • ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുള്ള രാകേഷ് ജാദവ് നിലവിൽ ഒളിവിലാണ് എന്ന് പോലീസ് അറിയിച്ചു

View All
advertisement