നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shamna Kasim | പൊലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ; ഷംന കാസിം ബ്ലാക്മെയിൽ കേസിലെ പ്രതിയുടെ ഒരോ തമാശകൾ

  Shamna Kasim | പൊലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ; ഷംന കാസിം ബ്ലാക്മെയിൽ കേസിലെ പ്രതിയുടെ ഒരോ തമാശകൾ

  ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ പിടിയിലായ പ്രതി പൊലീസ് ജീപ്പിലിരുന്ന് ചെയ്ത ടിക് ടോക് വീഡിയോ പുറത്തായി.  KL01 BW 3473 നമ്പർ പോലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ചെയ്യുന്ന വിഡിയോ ആണ് പുറത്തായത്.

  News18 Malayalam

  News18 Malayalam

  • Share this:
  ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ പിടിയിലായ പ്രതി പൊലീസ് ജീപ്പിലിരുന്ന് ചെയ്ത ടിക് ടോക് വീഡിയോ പുറത്തായി.  KL01 BW 3473 നമ്പർ പോലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ചെയ്യുന്ന വിഡിയോ ആണ് പുറത്തായത്.

  ഷെരീഫ് അറസ്റ്റിലായെന്നും ഇനി പരാതി നൽകേണ്ടതില്ലെന്നും ഇരയായ പെൺകുട്ടികളെ തെറ്റിദ്ധരിപ്പിക്കാനായാണ് ഈ വിഡിയോ മറ്റൊരു പ്രതി അയച്ചുകൊടുത്തത്. ഇത് യഥാർത്ഥ പോലീസ് ജീപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്ടെ പൊലീസ്  ഉദ്യോഗസ്ഥരുമായുള്ള പ്രതിയുടെ അടുത്ത ബന്ധത്തിൻ്റെ സൂചനയാണിത്. പൊലീസ് ജീപ്പ് പ്രതി ദുരുപയോഗം ചെയ്തത് അന്വേഷിക്കുമെന്ന് എറണാകുളം ഡി.സി.പി. പൂങ്കുഴലി അറിയിച്ചു.  ഷംന ബ്ലാക്ക് മെയിൽ കേസിലെ എല്ലാ പ്രതികളും പിടിയിലായതായാണ് സൂചന. ഇന്ന് അറസ്റ്റിലായ ഷെരീഫ് കേസിലെ മുഖ്യ സൂത്രധാരനാണെന്നാണ് പോലീസിൻ്റെ നിഗമനം. ഇയാളാണ് വരൻ ചമഞ്ഞ് ഷംന കാസിമിനെ വിളിച്ചതും സംഭവത്തിൻ്റെ ആസൂത്രണം നടത്തിയതും. മറ്റ് പെൺകുട്ടികളെ പാലക്കാട് എത്തിച്ചതിലും ഇയാൾക്ക് പങ്കുണ്ട്.  TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]

  ബംഗളൂരുവിലുള്ള പെൺകുട്ടികൾ അടക്കം നിരവധി പേർ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പാലക്കാട്ടെ ഹോട്ടലിൽ എത്തിയിരുന്നു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാലക്കാട്ടെ ഹോട്ടലിലെയും ഷംനയുടെ കൊച്ചിയിലെ വീടിൻ്റെയും സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
  First published: