വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ചു കയറ്റികൊല്ലാന്‍ ശ്രമം

Last Updated:

കാര്‍ എസ്ഐയുടെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കി

News18
News18
ഇടുക്കി: തൊടുപുഴയിൽ പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനു നേരെയാണ് ആക്രമണം. കാര്‍ മുഹമ്മദിന്റെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കി.
ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ്ഐയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാന്‍ട്രോ കാറിലെത്തിയ രണ്ടുപേര്‍ വാഹനം നിര്‍ത്തി എന്തോ കൈമാറ്റം ചെയ്യുന്നത് പട്രോളിങ്ങിനിറങ്ങിയ എസ്ഐ മുഹമ്മദിന്റേയും സംഘത്തിന്റേയും ശ്രദ്ധയിൽപ്പെട്ടു.
പിന്നാലെ പട്രോളിങ് വാഹനം നിര്‍ത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. ഇതിനിടയിൽ കാറുമായി കടന്നു കളയാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെയെത്തിയ എസ്ഐ കാറിനുള്ളില്‍ ഉണ്ടായിരുന്നവരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വിസമ്മതിച്ചു. ഇതിനിടയിൽ മുഹമ്മദ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോൾ അവർ കാർ മുന്നോട്ട് എടുത്തു.
advertisement
കാറിന്റെ മുന്‍ ചക്രം മുഹമ്മദിന്റെ കാലില്‍ കയറിയതോടെ അദ്ദേഹം റോഡിലേക്ക് വീണു. ഈ സമയം ഇവര്‍ കാര്‍ വലതുകാലിലൂടെ തുടവരെ ഓടിച്ചുകയറ്റുകയായിരുന്നുവെന്നും റിപ്പോർട്ട്. ഈ സമയത്ത്, മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ പോലീസ് ജീപ്പിൽ നിന്നും ഓടിയെത്തി കാര്‍ തടയാന്‍ ശ്രമിച്ചു. അതിനിടയിൽ കാറിലുണ്ടായിരുന്ന ഒരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു.
ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. മുഹമ്മദിന്റെ വലതുകാലില്‍ രണ്ട് ഒടിവുകളുണ്ട്. ഇടത് കൈയ്ക്കും മുറിവുകളുണ്ട്. പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയതായി സൂചനയുണ്ട്. വധശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ചു കയറ്റികൊല്ലാന്‍ ശ്രമം
Next Article
advertisement
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement