യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍

Last Updated:

യുപിഐ ഇടപാടുകൾ റെക്കോർഡിടുകയും തത്സമയ പണമിടപാടുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറുകയും ചെയ്യുന്ന സമയത്താണ് ഈ പ്രസ്താവന

യുപിഐ
യുപിഐ
യുപിഐ ഇടപാടുകൾക്ക് നിലവിൽ നിരക്കുകൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര. ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് പ്രത്യോക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്ക് മറുപടി പറയവേ, നിലവിലെ നയമനുസരിച്ച് യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുപിഐയെ രാജ്യത്തുടനീളം കൂടുതൽ സ്വീകാര്യത നേടുന്നതിനായി സീറോ-കോസ്റ്റ് പ്ലാറ്റ്‌ഫോമായി നിലനിർത്താനുള്ള സർക്കാരിൻ്റെയും ആർബിഐയുടെയും നിലപാടിന് പൂർണപിന്തുണ നൽകുന്നതാണ് ഗവർണർ മൽഹോത്രയുടെ പ്രസ്താവന. യുപിഐ ഇടപാടുകൾ റെക്കോർഡിടുകയും തത്സമയ പണമിടപാടുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറുകയും ചെയ്യുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്.
ഗവർണറുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പേടിഎം (വൺ 97 കമ്മ്യൂണിക്കേഷൻസ്) ഓഹരി വില 2 ശതമാനം അധികം ഉയർന്നു. ഉച്ചകഴിഞ്ഞ് എൻഎസ്ഇയിൽ 1,147 രൂപയിലാണ് പേടിഎം ഓഹരികൾ വ്യാപാരം നടന്നിരുന്നത്.
advertisement
യുപിഐയുടെ സീറോ-കോസ്റ്റ് മോഡലിൻ്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് മൽഹോത്രയുടെ ഈ പ്രസ്താവന വരുന്നത്. "യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ചിലവ് വരുന്നുണ്ടെന്നും അത് ആരെങ്കിലും വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെടുകയും യുപിഐ എന്നെന്നേക്കുമായി സൗജന്യമായി തുടരില്ലെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, നിലവിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് അദ്ദേഹം ഇന്ന് ഉറപ്പിച്ചുപറഞ്ഞു.
യുപിഐ വളരെക്കാലമായി ഒരു വലിയ സൗജന്യ പ്ലാറ്റ്‌ഫോമാണ്, കൂടാതെ ഡിജിറ്റൽ പേയ്മെൻ്റുകൾ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരും ആർബിഐയും ലക്ഷ്യമിടുന്നത്. പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് നിയമവും അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങളും നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ ഫീസ് ഈടാക്കുന്നത് വിലക്കുന്നുണ്ട്.
advertisement
നേരത്തെ ഉണ്ടായ ചില അഭിപ്രായങ്ങളെ തുടർന്ന് പൊതുജനങ്ങളിൽ ആശങ്ക ഉയർന്നപ്പോൾ, യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ഈ വർഷമാദ്യം ധനമന്ത്രാലയവും പാർലമെൻ്റിൽ വ്യക്തമാക്കിയിരുന്നു.
Summary: The Reserve Bank of India has no current proposal to impose charges on UPI transactions, Governor Sanjay Malhotra stated. Responding to concerns about possible special charges on digital payments, he clarified that under the present policy, UPI transactions will continue to remain free for users.
മലയാളം വാർത്തകൾ/ വാർത്ത/Money/
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement