സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കോഴിക്കോട്
- Published by:Asha Sulfiker
- news18-malayalam
Last Updated:
സംഭവ ശേഷം ഭർത്താവ് കൃഷ്ണനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി കൊടക്കല്ല് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് കൃഷ്ണൻ തൂങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭർത്താവ് കൃഷ്ണൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയിൽ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക പൊലിസ് നിഗമനം.
സംഭവ ശേഷം ഭർത്താവ് കൃഷ്ണനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അത്തോളി പൊലീസ് അന്വേഷണം തുടങ്ങി.
Also Read-ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആക്രമണത്തെത്തുടർന്ന് ആശുപത്രിയിൽ; വോട്ടിനു വേണ്ടിയുളള നാടകമെന്ന് BJP
കൊല്ലപ്പെട്ട ശോഭ - കൃഷ്ണൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതിനാൽ വീട്ടിൽ ദമ്പതികൾ തനിച്ചായിരുന്നു താമസം.
advertisement
കഴിഞ്ഞ മാസം കാസർകോടു നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കാസര്കോട് കാനത്തൂര് വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
തലയ്ക്കു വെടിയേറ്റ ബേബിയെ വീടിന്റെ സ്വീകരണമുറിയില്ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്ത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന നാടന്തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായത്. വഴക്കിനെ തുടര്ന്നു വെടിയൊച്ച കേട്ടതോടെ അയല്വാസികള് പൊലീസില് അറിയിക്കുകയായിരുന്നു.
Location :
First Published :
March 11, 2021 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സംശയം; ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കോഴിക്കോട്