മലയാറ്റൂർ മണപ്പാട്ടുചിറയിൽ ആവേശഭരിതമായി വള്ളംകളി മത്സരം

Last Updated:

മത്സരത്തിൽ ശ്രീ മൂകാംബിക തുഴയൽ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വള്ളംകളി മത്സരത്തിന്റെ  ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയോട് ചേർന്നുള്ള മണപ്പാട്ടുചിറയിൽ വള്ളം കളി മത്സരം നടത്തി. 120 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന മണപ്പാട്ടുചിറയിൽ പന്ത്രണ്ട് പേർ ചേർന്ന് തുഴയുന്ന എട്ട് ചെറുവള്ളങ്ങളാണ് മത്സരത്തിനായി അണിനിരന്നത്.
വള്ളംകളി മത്സരത്തിൻ്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവഹിച്ചു. റോജി എം ജോൺ എം.എൽ.എ. മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തിൽ ശ്രീ മൂകാംബിക തുഴയൽ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം രുതിരമാല തുഴയൽ സംഘവും മൂന്നാം സ്ഥാനം പൊഞ്ഞനത്തമ്മ നമ്പർ - 2 തുഴയൽ സംഘവും കരസ്ഥമാക്കി. ലൂസേഴ്സ് ഫൈനലിൽ പൊഞ്ഞനത്തമ്മ നമ്പർ - 3 തുഴയൽ സംഘം ഒന്നാം സ്ഥാനവും അന്തി മഹാകാളൻ തുഴയൽ സംഘം രണ്ടാം സ്ഥാനവും നേടി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് മനോജ്‌ മൂത്തേടൻ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം അനുമോൾ ബേബി, പഞ്ചായത്ത് പ്രസിഡൻ്റ് ജോയി അവോക്കാരൻ, വാർഡ് മെമ്പർമാർ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, മലയാറ്റൂർ പള്ളി വികാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മലയാറ്റൂർ മണപ്പാട്ടുചിറയിൽ ആവേശഭരിതമായി വള്ളംകളി മത്സരം
Next Article
advertisement
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
  • പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടി ഉത്തരവിട്ടു.

  • പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ.

  • പലസ്തീൻ വിഷയത്തിൽ മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു.

View All
advertisement