മൂവാറ്റുപുഴയാറിൽ ആവേശഭരിതമായി പിറവം വള്ളംകളി മത്സരം

Last Updated:

വള്ളംകളിയോട് അനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.

ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി  നിർവഹിക്കും.
ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കും.
ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പിറവം വള്ളംകളി മത്സരം ഇന്ന് നടന്നു. ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ ആണ് മത്സരം നടന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് ചടങ്ങിൽ മുഖ്യ സന്ദേശം നൽകി. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുച്ചത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയ്യപുരം, പുന്നമട ബോട്ട് ക്ലബിൻ്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപാടം, നിരണം ബോട്ട് ക്ലബിൻ്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പായിപ്പാടൻ, ഇമാനുവൽ ബോട്ട് ക്ലബിൻ്റെ നടുവിലേപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബിൻ്റെ ചെറുതന, ചങ്ങനാശ്ശേരി ബോട്ട് ക്ലബിൻ്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിന് ഇറങ്ങിയത്. ബി ഗ്രേഡ് ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ മത്സരത്തിൽ പിറവം ബോട്ട് ക്ലബ്ബിൻ്റെ സെൻ്റ് സെബാസ്റ്റ്യൻ നമ്പർ-1, പിറവം ആർ കെ ടീം ബോട്ട് ക്ലബ്ബിൻ്റെ താണിയൻ, വെള്ളൂർ ബോട്ട് ക്ലബ്ബിൻ്റെ സെൻ്റ് ആൻ്റണി എന്നിവയും മത്സരത്തിനിറങ്ങും.
മുൻ മുഖ്യമന്ത്രിമാരായ ഇം.എം.എസ്., കെ. കരുണാകരൻ, മന്ത്രി ടി.എം. ജേക്കബ്, മുൻ പിറവം പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് പിറവത്ത് വിജയികളെ കാത്തിരിക്കുന്നത്. വള്ളംകളിയോട് അനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി. തിരക്ക് മുന്നിൽകണ്ട് ലൈവ് ടെലികാസ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി മത്സരം നടക്കുന്നത്. അഡ്വ. ഫ്രാൻസിസ് ജോർജ് എം പി, അനൂപ് ജേക്കബ് എം എൽ എ, ജില്ലാ കളക്ടർ ജി പ്രിയങ്ക, സിനിമ താരങ്ങളായ ലാലു അലക്സ്‌, ജയൻ ചേർത്തല എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
advertisement
പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബുവിൻ്റെ നേതൃത്വത്തിൽ വള്ളം കളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. നഗരസഭ ഹാളിൽ നടന്ന അവലോക യോഗത്തിൽ വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ്, സി ബി എൽ ടെക്നിക്കൽ കമ്മിറ്റി അംഗം എസ് എം ഇക്ബാൽ, നഗരസഭ വൈസ് ചെയർമാൻ കെ പി സലിം, സബ് ഇൻസ്‌പെക്ടർ സി ആർ ഹരിദാസ്, ഫയർ ആൻ്റ് റെസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വി ബി ഗോപൻ, വാർഡ് കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മൂവാറ്റുപുഴയാറിൽ ആവേശഭരിതമായി പിറവം വള്ളംകളി മത്സരം
Next Article
advertisement
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
'പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?' മന്ത്രി ശിവൻകുട്ടി
  • പലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടി ഉത്തരവിട്ടു.

  • പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ.

  • പലസ്തീൻ വിഷയത്തിൽ മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു.

View All
advertisement