CPM പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ്; പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അധ്യാപിക പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹരിദാസ് വധക്കേസിലെ പ്രതിയായ നിഖില്‍ ദാസിനാണ് വീട്ടില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തത്.
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍(Haridas Murder Case) പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ അധ്യാപിക പിടിയില്‍(Arrest). കണ്ണൂര്‍ പിണറായി പാണ്ട്യാലമുക്കിലെ പ്രശാന്തിന്റെ വീട്ടിലാണ് പ്രതിയായ നിഖില്‍ ദാസ് ഒളിവില്‍ താമസിച്ചത്. സംഭവത്തില്‍ പ്രശാന്തിന്റെ ഭാര്യ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിദേശത്ത് ജോലിചെയ്യുന്ന പ്രശാന്ത് സിപിഎം അനുഭാവിയായി ആണ് നാട്ടില്‍ അറിയപ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടില്‍ വെച്ചാണ് നിഖില്‍ ദാസിനെ പോലീസ് പിടികൂടിയത്. ഹരിദാസന്‍ വധക്കേസിലെ പതിനാലാമത്തെ പ്രതിയാണ്.
advertisement
ന്യൂ മാഹി എസ്.ഐമാരായ വിപിന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഫോണില്‍ ഭാര്യയുമായി നിഖില്‍ ബന്ധപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പ്രതിയെ വലയിലാക്കിയത്.
അതേസമയം ഹരിദാസന്‍ വധക്കേസിലെ പ്രതി സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിച്ചു എന്നത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ഇന്നലെ രാത്രി ബോംബേറും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സംഭവം. പിണറായി എസ്‌ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്.
advertisement
കഴിഞ്ഞ ഫെബ്രുവരി 21നാണ് പുന്നോല്‍ ഹരിദാസന്‍ കൊലചെയ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ നിഖിലിനെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് പങ്ക് വ്യക്തമായത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിയിരുന്നു. കേസില്‍ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.
Location :
First Published :
April 23, 2022 8:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
CPM പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ്; പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അധ്യാപിക പിടിയില്‍