'യുവാവ് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി'; സീരിയൽ നടി പോലീസിൽ പരാതി നൽകി
Last Updated:
പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ്
കായംകുളം: യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് സീരിയൽ നടി പൊലീസിൽ പരാതി നൽകി. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവിനെതിരെയാണ് നടി കായംകുളം പൊലീസിൽ പരാതി നൽകിയത്.
61കാരിയായ തന്നെ യുവാവ് ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.
advertisement
Location :
First Published :
April 12, 2019 8:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'യുവാവ് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി'; സീരിയൽ നടി പോലീസിൽ പരാതി നൽകി