'കനകദുർഗയെ വധിക്കും'; തെരഞ്ഞെടുപ്പിനു ശേഷം വിധി നടപ്പാക്കുമെന്ന് ഊമക്കത്ത്

Last Updated:

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുംവരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിധി നടപ്പാക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം

കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് വധഭീഷണി. ഊമക്കത്ത് വഴിയാണ് ഭീഷണി. കനകദുര്‍ഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുംവരെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിധി നടപ്പാക്കുമെന്നും കത്തില്‍ പറയുന്നു.
കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൈപ്പടയിലെഴുതിയ കത്ത് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ശബരിമല സന്ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കനകദുര്‍ഗ എത്തിയെങ്കിലും അവിടെ താമസിപ്പിക്കാന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തയാറായില്ല. ഇതേതുടര്‍ന്നാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ കോടതിയെ സമീപിച്ചിട്ടുണ്ട്.
advertisement
സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ഗ കഴിഞ്ഞ ദിവസം മുതല്‍ അങ്ങാടിപ്പുറം ഡിപ്പോയില്‍ ജോലിക്ക് പോയിത്തുടങ്ങി. ആനമങ്ങാട് മാവേലി സ്റ്റോറില്‍ അസി.സെയില്‍സ് ഗേള്‍ ആയിരുന്ന ഇവരെ സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് അങ്ങാടിപ്പുറത്തേക്കു മാറ്റിയത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സുരക്ഷയ്ക്കായി പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കനകദുർഗയെ വധിക്കും'; തെരഞ്ഞെടുപ്പിനു ശേഷം വിധി നടപ്പാക്കുമെന്ന് ഊമക്കത്ത്
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement