Arrest | കാറിടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ നടുറോഡിലിട്ട് മര്‍ദിച്ച 3 പേര്‍ അറസ്റ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം.
കൊല്ലം പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.
സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.
Also Read- 56കാരിയായ അധ്യാപികയുടെ ശുചിമുറിയിൽ ക്യാമറ ഘടിപ്പിച്ച് അശ്ലീല വീഡിയോ പകർത്തി; 16കാരനെതിരെ പരാതി
advertisement
ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് യുവതിയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് കസ്റ്റഡിയിൽ
പാലക്കാട്: ചിറ്റൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശിനി ജ്യോതിയെയാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ ഭര്‍ത്താവ് വീരമണി (50) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
വീരമണിയും ജ്യോതിയും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് വീരമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സംഭവം സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
യുവാവിനും സുഹൃത്തിനും ഒരേ കാമുകി; ചാറ്റിങ്ങിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ
advertisement
ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ (Madhya Pradesh) യുവാവിനെ കുത്തിക്കൊന്നു (Murder). മധ്യപ്രദേശിലെ മാൽവ പ്രവിശ്യയിലെ രത്‌ലമിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാമില്‍ (Instagram) പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ലോഹരി ഗ്രാമത്തിലെ സുരേന്ദ്ര സിങ് (20) ആണ് മരിച്ചത്.
advertisement
സുരേന്ദ്രയും സുഹൃത്തായ ഗോപാലും ഇന്‍സ്റ്റാഗ്രാമില്‍ ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. ഖുഷി എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്ന പെൺകുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇരുവരും പെൺകുട്ടിയെ ഇതുവരെയും നേരിട്ട് കണ്ടിരുന്നില്ല.
കാറ്ററിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രയും സുഹൃത്തായ ഗോപാലിനും പരസ്പരം അറിയാമായിരുന്നു. ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്യുന്നതെന്ന് പരസ്പരം അറിഞ്ഞതോടെ തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സുരേന്ദ്രയോട് പെൺകുട്ടിയുമായുള്ള ചാറ്റിങ് നിർത്താൻ ഗോപാൽ ആവശ്യപ്പെട്ടെങ്കിലും സുരേന്ദ്ര വഴങ്ങിയില്ല. തുടർന്ന് ഗോപാൽ തന്റെ സുഹൃത്തായ സൂരജിനെയും കൂട്ടി സുരേന്ദ്രയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും തുടർന്ന് അവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Location :
First Published :
April 04, 2022 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | കാറിടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ നടുറോഡിലിട്ട് മര്‍ദിച്ച 3 പേര്‍ അറസ്റ്റില്‍