പാലക്കാട്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവിനെ മർദിച്ച് വിരലൊടിച്ച മൂന്നു പേർ അറസ്റ്റിൽ. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ് (35), ഷെറിൻ (31), കുന്നത്തൂർമേട് സ്വദേശി അരുൺ (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 31ന് രാത്രിയായിരുന്നു സംഭവം. കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദിച്ചത്.
മദ്യപിക്കാൻ പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ നൽകാതെ പോയ അനൂപിനെ വീട്ടിലെ കത്തിയും ഇരുമ്പു പൈപ്പുമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പുപൈപ്പ് ഉപയോഗിച്ചുള്ള മർദനത്തിലാണ് വിരൽ ഒടിഞ്ഞത്. സംഭവത്തിൽ അനൂപിന്‍റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
കേസിലെ പ്രതിയായ ബൈജുവിന്റെ പേരിൽ കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.