ടോയ്ലറ്റിൽ ഒളിക്യാമറ വെച്ചതിന് മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഉഡുപ്പിയിലെ ഒരു പാരാമെഡിക്കൽ കോളേജിലാണ് സംഭവം. സഹപാഠിയായ വിദ്യാർഥിനി നൽകിയ പരാതിയിലാണ് പൊലീസ് നടപടി
ഉഡുപ്പി: ടോയ്ലറ്റിൽ ഒളിക്യാമറ വെച്ചതിന് മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പിയിലെ ഒരു പാരാമെഡിക്കൽ കോളേജിലാണ് സംഭവം. സഹപാഠിയായ വിദ്യാർഥിനി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഐപിസി 509 (അപമാനകരമായ ഉള്ളടക്കം), 175 (ഏതെങ്കിലും പ്രമാണം അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡ്), ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ (ഐപിസി) 66E എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉഡുപ്പി കോളേജിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കാലു സിംഗ് ചൗഹാൻ എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജൂലൈ 18 ന് ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിലാണ് ഒളിക്യാമറ ചിത്രീകരണം നടന്നതെന്ന് എഫ്‌ഐആറിൽ പറയുന്നു. വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ജൂലൈ 20 ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേസിൽ ഇപ്പോൾ പ്രതി ചേർക്കപ്പെട്ട മൂന്ന് വിദ്യാർഥിനികൾ ചേർന്ന് മറ്റൊരു വിദ്യാർത്ഥി ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ തമാശയ്ക്ക് ചിത്രീകരിക്കുകയായിരുന്നുവെന്നാണ് കോളേജ് മാനേജ്മെന്‍റ് ആദ്യം പറഞ്ഞത്. ഇത് വിവാദമായിരുന്നു. സംഭവം പുറത്തായപ്പോൾ ഇരയുടെ സാന്നിധ്യത്തിൽ വീഡിയോ ഡിലീറ്റ് ചെയ്യുകയും കുറ്റാരോപിതരായ പെൺകുട്ടികൾ തങ്ങളുടെ പെരുമാറ്റത്തിന് മാപ്പ് പറയുകയും ചെയ്തു. കോളേജ് മാനേജ്‌മെന്റ് മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ഇരയായ യുവതി തയ്യാറായില്ലെന്നും കോളേജ് അധികൃതർ പറയുന്നു. ജൂലൈ 25 ന് കോളേജ് മാനേജ്‌മെന്റ് പത്രസമ്മേളനത്തിൽ മൂന്ന് പെൺകുട്ടികളെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചു.
advertisement
ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പാരാമെഡിക്കൽ കോളേജ് ഡയറക്ടർ പറഞ്ഞു. ‘സംഭവമറിഞ്ഞ ഞങ്ങൾ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പോലീസിന് കൈമാറി. ഇര പരാതി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഞങ്ങൾ തെറ്റുകാരല്ല. എന്നിട്ടും ഞങ്ങൾ ഒരു പരാതി രജിസ്റ്റർ ചെയ്യുകയും പോലീസ് അത് ഒരു നിവേദനമായി എടുക്കുകയും ചെയ്തു. മികച്ച വിദ്യാഭ്യാസം നൽകുകയും അതേ സമയം സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. വിദ്യാർത്ഥികൾ ഞങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായതിനാൽ, ഞങ്ങൾ അവരോട് സംസാരിക്കുകയും വരും ദിവസങ്ങളിൽ അവരെ തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും…”- കോളേജ് ഡയറക്ടർ വ്യക്തമാക്കി.
Location :
Udupi,Udupi,Karnataka
First Published :
July 26, 2023 7:10 PM IST