വെല്ലുവിളികളില്‍ പതറാതെ രാധിക – ഹോപ്പ് ട്രസ്റ്റിൻ്റെ പിന്തുണയോടെ പുതുജീവിതത്തിലേക്ക്
Last Updated:
വിധിയെ നേരിട്ട പെണ്‍കുട്ടിക്ക് തുണയായി ഉറ്റ സുഹൃത്തും കൂടെ കൂടി. കൃത്രിമ കാലില്‍ മുന്നോട്ട് പോകുന്ന രാധികയ്ക്ക് ഇനി ജീവിത പങ്കാളിയായി പ്രജില്‍... ഒപ്പം ഹോപ്പ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റും.
ദുരന്തമുഖത്തെ ഓര്‍ത്ത് തളരാതെ മനസാന്നിധ്യം കൊണ്ട് നേരിടുന്ന രാധികയ്ക്ക് ഇനി കരുതേകാന്‍ പ്രജിലെത്തി. പഴയങ്ങാടി നെരുവമ്പ്രം പട്ടാളക്കാരന്‍ വീട്ടില്‍ പാചക തൊഴിലാളിയായ റാണി മേരിയുടെയും ലോട്ടറി കച്ചവടക്കാരനായ ശേഖരൻ്റെയും മൂന്നു മക്കളില്‍ മൂത്തവളാണ് രാധിക. വലതുകാലിന് മുട്ടിന് താഴെ വളര്‍ച്ചയില്ലാതെയാണ് രാധികയുടെ ജനനം.
സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന രാധികയുടെ കുടുംബത്തിന് മുന്നില്‍ മകളുടെ ഭാവി അനിശ്ചിതത്വത്തിലായി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിലാത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി വലതു കാല്‍മുട്ടിന് താഴെയുള്ള പ്രൊജക്ഷന്‍ ഓപ്പറേഷനിലൂടെ നീക്കം ചെയ്ത് കൃത്രിമക്കാല്‍ വെച്ച് പിടിപ്പിച്ചു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ ഓരോ വര്‍ഷങ്ങളിലും ഹോപ്പ് വെച്ച് നല്‍കിയ കൃത്രിമ കാലുകളിലൂന്നി രാധിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒപ്പം പ്രീയപ്പെട്ട നൃത്തത്തേയും കൂടെ കൂട്ടി.
ജീവിതത്തിൻ്റെ കഷ്ടനഷ്ടങ്ങള്‍ക്കിടെ ബാല്യകാല സുഹൃത്തും സമീപവാസിയുമായ പ്രജില്‍ രാധികയെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. സമാധാനവും സന്തോഷവും ആഗ്രഹിച്ച രാധികയെ തേടിയെത്തിയത് പക്ഷേ അച്ഛന്‍ ശേഖരൻ്റെ മരണ വാര്‍ത്തയായിരുന്നു. അവിടെ രാധികയക്ക് തണലായി പ്രജിലും ഒപ്പം ഹോപ്പ് സംഘടനയും മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ പിലാത്തറ ഹോപ്പില്‍ വച്ച് ഇരുവരുടേയും വിവാഹം ഭംഗിയായി സഫലമായിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
September 17, 2025 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വെല്ലുവിളികളില്‍ പതറാതെ രാധിക – ഹോപ്പ് ട്രസ്റ്റിൻ്റെ പിന്തുണയോടെ പുതുജീവിതത്തിലേക്ക്